അനുഭവങ്ങളും ഓർമകളും പങ്കുവെച്ച് 'ഒരുവട്ടം കൂടി'
text_fieldsഎടത്തനാട്ടുകര ഗവ. ഓറിയൻറല്‍ ഹൈസ്കൂളിലെ 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ ‘ഒരുവട്ടംകൂടി’ ബാച്ച് സംഗമം
അലനല്ലൂര്‍: 30 വര്‍ഷത്തെ വിശേഷങ്ങളും പഠനാനുഭവങ്ങളും പരിഭവങ്ങളും പങ്കുവെച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളിലെ 1990-91 വര്‍ഷത്തെ എസ്.എസ്.എല്‍.സി വിദ്യാര്‍ഥികളുടെ സംഗമം 'ഒരുവട്ടം കൂടി' ശ്രദ്ധേയമായി. കഴിഞ്ഞ 34 വർഷമായി സ്കൂളിലെ പാചകത്തൊഴിലാളിയായ കെ.വി. ആയിഷയെ ആദരിച്ചു.
സംഗമം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഹംസ ഉദ്ഘാടനം ചെയ്തു. അലുമ്നി അസോ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി. അബ്ദുസലാം, ട്രഷറര്‍ എം. അബ്ദു, സി. ബഷീര്‍, സി.പി. ഹക്കീം, പി. മരക്കാര്‍, ടി.കെ. അല്‍ത്താഫ്, ടി.പി. ഫൈസൽ, പി.പി. യൂസഫ്, എം. ബഷീര്‍, കെ.എം. ഫാത്തിമ, ടി.പി. ഷാഹിന, ടി.പി. സൈനബ, ടി. മൈമൂന, വി. റുഖിയ, പി. കബീര്‍, പി.പി. ഫിറോസ്, സി. ഷൗക്കത്തലി, വാസുദേവൻ, കുഞ്ഞയമ്മു, ഇ. സീനത്ത്, ടി.കെ. മുജീബ് എന്നിവര്‍ സംസാരിച്ചു. ബാച്ച് അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. അംഗങ്ങളുടെ കലാപരിപാടികൾ സംഗമത്തിന് കൊഴുപ്പേകി.

