Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightസ്നേ​ഹ​ഭ​വ​ന...

സ്നേ​ഹ​ഭ​വ​ന പ​ദ്ധ​തി​യു​മാ​യി എ​ട​ത്ത​നാ​ട്ടു​ക​ര ഹൈ​സ്കൂ​ൾ

text_fields
bookmark_border
സ്നേ​ഹ​ഭ​വ​ന പ​ദ്ധ​തി​യു​മാ​യി എ​ട​ത്ത​നാ​ട്ടു​ക​ര ഹൈ​സ്കൂ​ൾ
cancel
camera_alt

എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഓ​റി​യ​ന്റ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ സ്നേ​ഹ​ഭ​വ​നം പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ നി​ർ​മി​ക്കു​ന്ന വീ​ടി​ന്റെ ക​ട്ടി​ല വെ​പ്പ് ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഷീ​ദ് ആ​ലാ​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു

അ​ല​ന​ല്ലൂ​ർ: മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഹൃ​ദ്രോ​ഗം ബാ​ധി​ച്ച് പി​താ​വ് മ​ര​ണ​പ്പെ​ട്ട സ​ഹ​പാ​ഠി​ക്ക് എ​ട​ത്ത​നാ​ട്ടു​ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ‘സ്നേ​ഹ ഭ​വ​നം’ പ​ദ്ധ​തി​ക്ക് കീ​ഴി​ൽ വീ​ട് നി​ർ​മാ​ണം ആ​രം​ഭി​ച്ചു. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​നി​യു​ടെ നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​ണ് സ്കൂ​ൾ പി.​ടി.​എ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, പൂ​ർ​വ അ​ധ്യാ​പ​ക​ർ, സ്കൂ​ളി​ലെ എ​സ്.​പി.​സി, എ​ൻ.​എ​സ്.​എ​സ്, സ്കൗ​ട്ട്സ് ആ​ൻ​ഡ് ഗൈ​ഡ്സ്, ജൂ​നി​യ​ർ റെ​ഡ് ക്രോ​സ്, ലി​റ്റി​ൽ കൈ​റ്റ്സ് എ​ന്നീ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്ക് കീ​ഴി​ൽ വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​ന്ന​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം റ​ഷീ​ദ് ആ​ലാ​യ​ൻ വീ​ടി​ന്റെ ക​ട്ടി​ല വെ​പ്പ് നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്‍റ് പി. ​അ​ഹ​മ്മ​ദ് സു​ബൈ​ർ, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​എ. അ​ബ്ദു​മ​നാ​ഫ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് പി. ​ഹം​സ​ക്കു​ട്ടി, കെ. ​യൂ​നു​സ് സ​ലീം, പി. ​അ​ബ്ദു​സ്സ​ലാം, പി.​പി. അ​ബ്ദു​ൽ ല​ത്തീ​ഫ്, പി. ​ബ​ൾ​ക്കീ​സ് ഇ​ബ്രാ​ഹിം, നൗ​ഷാ​ദ് മാ​ടാ​മ്പാ​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BhavanaprojectHigh Schoolsneha bhavanamEdathanattukara
News Summary - Edathanattukara High School with Sneha Bhavana Project
Next Story