മതസൗഹാർദ സന്ദേശമുയർത്തി സൗഹൃദ ജുമുഅ
text_fieldsഅലനല്ലൂർ മസ്ജിദുൽ അൻസാറിൽ നടന്ന സൗഹൃദ ജുമുഅയിൽനിന്ന്
അലനല്ലൂർ: സൗഹൃദത്തിെൻറയും സാഹോദര്യത്തിെൻറയും സന്ദേശം പങ്കുവെച്ച് അലനല്ലൂർ മസ്ജിദുൽ അൻസാറിൽ സംഘടിപ്പിച്ച സൗഹൃദ ജുമുഅ ശ്രദ്ധേയമായി. അലനല്ലൂരിലെ പൗരപ്രമുഖർ വെള്ളിയാഴ്ച ഉച്ചക്ക് നടന്ന പ്രാർഥന കാണാൻ എത്തുകയും ജുമുഅയോടനുബന്ധിച്ച് നടന്ന സൗഹൃദ സദസ്സിൽ പങ്കെടുക്കുകയും ചെയ്തു. ശാന്തപുരം അൽ ജാമിഅ കോളജ് അധ്യാപകൻ എ.കെ. അബ്ദുസ്സലാം പ്രാർഥനക്ക് നേതൃത്വം നൽകി. എസ്.കെ. ശശിപാൽ, ചൂരക്കാട്ടിൽ രാധാകൃഷ്ണൻ, അരമന വേണുഗോപാൽ, അഡ്വ. മുരളീധരൻ, കെ. അനിൽകുമാർ, കെ. വേണുഗോപാലൻ, സെബാസ്റ്റ്യൻ, തങ്കച്ചൻ, പി. ബിനൂജ്, വിനോദ്, വിഷ്ണു അലനല്ലൂർ, സുകുമാരൻ പാക്കത്ത്, പി. ഉണ്ണികൃഷ്ണൻ, യു.കെ. സോമശേഖരൻ, മുരളി അനാമിക, ഗോപിനായർ, പത്മനാഭൻ, കെ. മോഹനൻ എന്നിവർ പങ്കെടുത്തു. മഹല്ല് സെക്രട്ടറി അബ്ദുറസാക്ക് സ്വാഗതവും പ്രസിഡന്റ് കെ. സുൽഫിക്കറലി നന്ദിയും പറഞ്ഞു. പാക്കത്ത് മുഹമ്മദ്, കെ.എം. നിയാസ്, സിറാജ് മുഹമ്മദ്, പി. ഷരീഫ്, കെ. മുഹമ്മദ്, അബ്ദുൽ ഗഫൂർ, സി.എ. പാക്കത്ത്, അബ്ദുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.

