Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightസ്കൂ​ട്ട​ർ ചാ​ർ​ജ്...

സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ക​ത്തി; വീ​ട്ടി​ലേ​ക്ക് തീ​പ​ട​ർ​ന്നു

text_fields
bookmark_border
സ്കൂ​ട്ട​ർ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ക​ത്തി; വീ​ട്ടി​ലേ​ക്ക് തീ​പ​ട​ർ​ന്നു
cancel
camera_alt

എ​ട​ത്ത​നാ​ട്ടു​ക​ര കോ​ട്ട​പ്പ​ള്ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ച​ത് നാ​ട്ടു​കാ​ർ അ​ണ​ക്കു​ന്നു


അ​ല​ന​ല്ലൂ​ർ: എ​ട​ത്ത​നാ​ട്ടു​ക​ര കോ​ട്ട​പ്പ​ള്ള​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. ക​രു​വ​ള്ളി ഷ​മീ​മി​ന്‍റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നി​ടെ ഇ​രു​ച​ക്ര വാ​ഹ​നം ക​ത്തി വീ​ട്ടി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. വീ​ടി​ന​ക​ത്തു​ള്ള വ​സ്തു​ക​ൾ ക​ത്തി പി​ടി​ക്കു​ന്ന​തി​ന് മു​മ്പ് ത​ന്നെ തീ ​അ​ണ​ക്കാ​ൻ ക​ഴി​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. പു​ക​യു​യ​രു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തീ ​അ​ണ​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി​യ​ത്. പി​ന്നീ​ട് വ​ട്ടം​മ്പ​ല​ത്ത് നി​ന്ന് അ​ഗ്‌​നി​ശ​മ​ന സേ​ന എ​ത്തി തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചു. പൊ​ലീ​സും സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

വീ​ട്ടു​ട​മ ഈ ​സ​മ​യം അ​മ്പ​ല​പ്പാ​റ​യി​ലാ​യി​രു​ന്നു. ഉ​മ്മ ആ​മി​ന​യും,സ​ഹോ​ദ​രി മും​താ​സു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​രാ​ണ് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​വി​ടെ ചാ​ർ​ജ് ചെ​യ്തി​രു​ന്ന സ്കൂ​ട്ട​ർ ക​ത്തി ന​ശി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScooterPalakkadscooter caught fire
News Summary - A scooter caught fire while charging; the house caught fire
Next Story