Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിസ്മയിപ്പിച്ച് അക്ഷയ് രാധന്‍റെ വരകളും വർണങ്ങളും

text_fields
bookmark_border
Akshay Radhan
cancel
camera_alt

അ​ക്ഷ​യ് രാ​ധ​ൻ ചി​ത്രം വ​ര​ക്കു​ന്നു

Listen to this Article

മുണ്ടൂർ: വ്യക്തികളെയും കാഴ്ചകളെയും അക്ഷയ് രാധൻ ചിത്രങ്ങളാക്കുമ്പോൾ അവ ജീവൻ തുടിക്കുന്ന വിസ്മയങ്ങളാവുന്നു. മുന്നിലിരിക്കുന്ന വ്യക്തികളുടെ ഛായാചിത്രങ്ങൾ ഞൊടിയിടയിൽ കാൻവാസിൽ പകർത്താനും ഈ വിദ്യാർഥി മിടുക്കനാണ്. ചിത്രകല പരിശീലിച്ചിട്ടില്ലാത്ത അക്ഷയ്, ജന്മസിദ്ധമായ വാസനകൊണ്ടാണ് വരയുടെ ലോകത്ത് വർണങ്ങളുടെ വസന്തമൊരുക്കുന്നത്. മുണ്ടൂർ വാലിപ്പറമ്പ് രാധാകൃഷ്ണ കുറുപ്പ്-വത്സല ദമ്പതികളുടെ മകനാണ് മുണ്ടൂർ എം.ഇ.എസ് ഹൈസ്കൂളിലെ വിദ്യാർഥിയായ അക്ഷയ് രാധൻ.

ചെറുപ്പം മുതലേ വരയെ കുസൃതിയായി അവഗണിക്കാതെ പ്രോത്സാഹിപ്പിക്കാൻ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിച്ചു. പഠനത്തിൽ മിടുക്കനായ അക്ഷയ് രാധന് എസ്.എസ്.എൽ.സി പരീക്ഷയിലും മിന്നും വിജയം നേടാനായി. ഇതിനകം ജീവൻ തുടിക്കുന്ന നിരവധി ചിത്രങ്ങൾ അക്ഷയിന്റെ കരവിരുതിൽ പിറന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടി. നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. സഹോദരി അഷിത ബി.കോം വിദ്യാർഥിനിയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Akshay Radhan's stripes and colors are amazing
Next Story