അട്ടപ്പാടിയിൽ ആനക്കൊമ്പും നാടൻ തോക്കുകളുമായി മൂന്നുപേർ പിടിയിൽ
text_fieldsപുതൂർ ഇലച്ചിവഴിയിൽനിന്ന് ആനക്കൊമ്പും നാടൻ തോക്കുകളുമായി പിടിയിലായവർ
അഗളി: അട്ടപ്പാടി പുതൂർ ഇലച്ചിവഴിയിൽനിന്ന് രണ്ട് ആനക്കൊമ്പും ആറ് നാടൻ തോക്കുകളും പുലി പല്ലും കരടിയുടെ പല്ലുകളുമായി മൂന്ന് പേർ വനംവകുപ്പിന്റെ പിടിയിലായി.
ചൊവ്വാഴ്ച ഉച്ചക്ക് മൂന്നോടെ നടന്ന പരിശോധനയിൽ ഇലച്ചിവഴി സ്വദേശി സിബി എന്നയാളുടെ വീട്ടിൽനിന്നാണ് ആനക്കൊമ്പും തോക്കുകളും അടക്കം പിടികൂടിയത്. വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോ കൊച്ചി, തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് സ്ക്വാഡ്, അട്ടപ്പാടി വനം റേഞ്ച് ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. അട്ടപ്പാടി ഇലച്ചിവഴി സ്വദേശി സിബി (57), പെരിന്തൽമണ്ണ സ്വദേശി യുസഫ്ഖാൻ (40), ബംഗളൂരു സ്വദേശി അസ്ക്കർ (36) എന്നിവരാണ് പിടിയിലായത്.

