Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightഅട്ടപ്പാടിയുടെ...

അട്ടപ്പാടിയുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് വനിത കമീഷൻ

text_fields
bookmark_border
womens commission
cancel

അ​ഗ​ളി: മേ​ലെ ഊ​രി​ലെ ക​മ്യൂ​ണി​റ്റി സെൻറ​ർ സ​ന്ദ​ർ​ശ​ന​ത്തോ​ടെ 'ജാ​ഗ്ര​ത​യു​ടെ സ​ന്ദേ​ശ​വു​മാ​യി വ​നി​ത ക​മീ​ഷ​ൻ അ​ട്ട​പ്പാ​ടി ഊ​രു​ക​ളി​ലേ​ക്ക്'​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ദി​വ​സ​ത്തി​ന് തു​ട​ക്കം. ഊ​രു​വാ​സി​ക​ൾ പൂ​ച്ചെ​ണ്ട് ന​ൽ​കി ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളെ സ്വീ​ക​രി​ച്ചു. ക​മ്യൂ​ണി​റ്റി സെൻറ​റി​ൽ ഒ​ത്തു​ചേ​ർ​ന്ന കു​ട്ടി​ക​ൾ, അ​മ്മ​മാ​ർ, പ്രാ​യ​മാ​യ​വ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, അം​ഗ​ൻ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ, പ്ര​മോ​ട്ട​ർ​മാ​ർ എ​ന്നി​വ​രു​മാ​യി ക​മീ​ഷ​ൻ അം​ഗ​ങ്ങ​ൾ ച​ർ​ച്ച ന​ട​ത്തി. ഗ​ർ​ഭി​ണി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു.

പ്രാ​യ​മാ​യ​വ​രു​ടെ പെ​ൻ​ഷ​ൻ അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളും ക​മീ​ഷ​ൻ അ​ന്വേ​ഷി​ച്ച് അ​റി​ഞ്ഞു. തു​ട​ർ​ന്ന് മേ​ലെ അ​ഗ​ളി​യി​ലെ ക​മ്യൂ​ണി​റ്റി കി​ച്ച​ൻ സ​ന്ദ​ർ​ശി​ച്ചു. ഭ​ക്ഷ​ണ വി​ത​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. അ​രി വി​ത​ര​ണ​ത്തി​ൽ ആ​ദി​വാ​സി വി​ഭാ​ഗ​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള ഇ​നം അ​രി ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന് ക​മീ​ഷ​ൻ പ​റ​ഞ്ഞു.

ക​മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ അ​ഡ്വ. എം.​എ​സ്. താ​ര, അ​ഡ്വ. ഷി​ജി ശി​വ​ജി, വ​നി​ത ക​മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ഷാ​ജി സു​ഗു​ണ​ൻ, അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​​ അം​ബി​ക ല​ക്ഷ്മ​ണ​ൻ, ഭ​ക്ഷ്യ ക​മീ​ഷ​ൻ അം​ഗം ര​മേ​ശ​ൻ, ക​മീ​ഷ​ൻ പി.​ആ​ർ.​ഒ. ശ്രീ​കാ​ന്ത് എം. ​ഗി​രി​നാ​ഥ്‌ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:womens commissionattappady
News Summary - The Women's Commission inquired into the needs of Attappady
Next Story