Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം
text_fieldsbookmark_border
അഗളി: അട്ടപ്പാടി ആദിവാസി വിഭാഗത്തിൽ വീണ്ടും നവജാത ശിശു മരണം. പുതൂർ പഞ്ചായത്ത് താഴെ മഞ്ചിക്കണ്ടി ഊരിലെ ഓമന-ചിന്നരാജ് ദമ്പതികളുടെ മൂന്നു മാസം പ്രായമായ പെൺകുഞ്ഞാണ് മരിച്ചത്. 2020 നവംബർ 30ന് പെരിന്തൽമണ്ണ സഹകരണ ആശുപത്രിയിലായിരുന്നു ജനനം.
ജന്മനാ കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എല്ലാ മാസവും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച പതിവ് പരിശോധനക്കായി കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയിലേക്ക് പുറപ്പെടാനൊരുങ്ങവെ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്വാസതടസ്സമുണ്ടായി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഈ വർഷം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ ശിശുമരണമാണിത്.
Next Story

