കോട്ടത്തറ കത്തിക്കുത്ത് കേസിൽ ഏഴുപേർ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
അഗളി: അട്ടപ്പാടി കോട്ടത്തറയിൽ യുവാക്കൾ തമ്മിൽ തിങ്കളാഴ്ച രാത്രിയുണ്ടായ കത്തിക്കുത്ത് സംഭവത്തിൽ ഏഴുപേരെ ഷോളയൂർ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടത്തറ സ്വദേശികളായ ഹരി, വിനോദ് എന്നിവർക്കാണ് കുത്തേറ്റത്.
കോട്ടത്തറ സ്വദേശികളായ ബലാജി (21), അജോമോൻ (28), രാബിൻ (22), ആൽവിൻ ജോസഫ് (23), റിജോ ജോസ് (26), അജിത് കുമാർ (24), രാഹുൽ (21) എന്നിവരാണ് പിടിയിലായത്. സംഘത്തിൽ യുവാക്കളെ കുത്തിയ ബാലാജി സംഭവത്തെ തുടർന്ന് ഒളിവിൽ പോയെങ്കിലും ചൊവ്വാഴ്ച കീഴടങ്ങി. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിെൻറ ഹെഡ് ലൈറ്റ് ഡിം ചെയ്യാത്തതിനെ തുടർന്ന് ഉണ്ടായ സംഘർഷമാണ് കത്തിക്കുത്തിൽ കലാശിച്ചത്. എന്നാൽ, മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നും പറയുന്നു. പ്രതികളെ റിമാൻഡ് ചെയ്തു. കുത്തേറ്റവർ ചികിത്സയിലാണ്.

