ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയർത്തണം -മന്ത്രി ഡോ. ആർ. ബിന്ദു
text_fieldsഅഗളി: ഗോത്രമേഖലയിലെ വിദ്യാഭ്യാസ പങ്കാളിത്തം ഉയർത്തണമെന്നും ആദിവാസി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരണമെന്നും ഇതിലൂടെ മാത്രമേ സാമൂഹിക നീതി എന്ന ആശയം ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ എന്നും ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു.
അട്ടപ്പാടി രാജീവ് ഗാന്ധി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പുതുതായി നിർമിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഗോത്ര വിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ഉയർത്തുക എന്നത് സർക്കാർ ലക്ഷ്യമാണ്. ഇതിനായി ഗോത്ര മേഖലയിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് പ്രാധാന്യം നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

