മങ്കര: കടുത്ത വേനലിൽ ഭാരതപ്പുഴ വറ്റിവരണ്ടതോടെ വേനൽ കൃഷിചെയ്യുന്ന കർഷകർ ദുരിതത്തിൽ. തടയണകളുള്ള സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ വെള്ളം കെട്ടിനിൽക്കുന്നത്.
പുഴയോരങ്ങളിൽ കൃഷി ചെയ്യുന്നവരും പച്ചക്കറി കൃഷി ചെയ്യുന്ന നിരവധി കർഷകരും ഇതോടെ വലഞ്ഞു. പുഴയിൽനിന്നുള്ള വെള്ളത്തെ ആശ്രയിച്ചാണ് മിക്ക കർഷകരും കൃഷിയിറക്കിയത്.
പുഴയിൽനിന്ന് മോട്ടോർ ഉപയോഗിച്ച് പമ്പിങ് നടത്തിയാണ് ഇവർ കൃഷി ചെയ്തുവരുന്നത്. ഇത്തരം കർഷകരാണ് ഏറെ ബുദ്ധിമുട്ടിലായത്. ഇനി മലമ്പുഴ വെള്ളം തുറന്നാലേ പുഴയിൽ വെള്ളം നിറയൂ.