Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightന​മ്ത്ത് ബാ​സെ:...

'ന​മ്ത്ത് ബാ​സെ': അ​ട്ട​പ്പാ​ടി​യി​ൽ ഗോ​ത്ര​ഭാ​ഷ​യി​ല്‍

text_fields
bookmark_border
ന​മ്ത്ത് ബാ​സെ: അ​ട്ട​പ്പാ​ടി​യി​ൽ ഗോ​ത്ര​ഭാ​ഷ​യി​ല്‍
cancel

അ​ഗ​ളി: അ​ട്ട​പ്പാ​ടി ഊ​രു​ക​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു​ള്ള ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ അ​വ​രു​ടെ ഗോ​ത്ര​ഭാ​ഷ​ക​ളി​ലേ​ക്ക്​ മൊ​ഴി​മാ​റ്റം ചെ​യ്ത് 'ന​മ്ത്ത് ബാ​സെ' പേ​രി​ല്‍ തു​ട​ങ്ങി.

'മ​ഴ​വി​ല്‍ പൂ​വ്' പേ​രി​ല്‍ മ​റ്റു ആ​ദി​വാ​സി മേ​ഖ​ല​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ചാ​ണ് അ​ഗ​ളി ബി.​ആ​ർ.​സി 'ന​മ്ത്ത് ബാ​സെ' പേ​രി​ൽ ക്ലാ​സ് തു​ട​ങ്ങി​യ​ത്. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലെ ഒ​ന്നാം ക്ലാ​സ്​ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഇ​രു​ള, കു​റു​മ്പ, മു​ഡു​ക ഗോ​ത്ര ഭാ​ഷ​ക​ളി​ല്‍ ക്ലാ​സ്​ ന​ല്‍കു​ന്ന​ത്. ബി.​ആ​ര്‍.​സി​യി​ല്‍ റെ​ക്കോ​ഡ്​ ചെ​യ്യു​ന്ന ക്ലാ​സു​ക​ള്‍ ഊ​രു​ക​ളി​ലെ സാ​മൂ​ഹി​ക പ​ഠ​ന മു​റി​ക​ളി​ലൂ​ടെ​യാ​ണ് കു​ട്ടി​ക​ളി​േ​ല​ക്ക്​ എ​ത്തി​ക്കു​ന്ന​ത്.

Show Full Article
TAGS:online class attapadi 
Web Title - Attapadi Online class
Next Story