Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cpm
cancel
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAgalichevron_rightഅഴിമതി ആരോപണം;...

അഴിമതി ആരോപണം; സി.പി.എം ബ്രാഞ്ച്​ കമ്മിറ്റി അംഗം പുറത്തേക്ക്

text_fields
bookmark_border

അ​ഗ​ളി: സി.​പി.​എം പു​തു​ർ മു​ൻ ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും നി​ല​വി​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വു​മാ​യ ചാ​വാ​ടി​യൂ​ർ താ​ങ്ക​വേ​ലു പാ​ർ​ട്ടി​ക്ക്​ പു​റ​ത്തേ​ക്ക്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​തു​സം​ബ​ന്ധി​ച്ച് ത​ങ്ക​വേ​ലു​ ഏ​രി​യ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി. സ്വ​ർ​ണ​ഗ​ദ്ദ​യി​ലെ സ്വ​ന്തം തോ​ട്ട​ത്തി​ലേ​ക്ക് പാ​ലം നി​ർ​മി​ച്ച് കി​ട്ടാ​നാ​യി അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യി നേ​ര​ത്തേ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ ഒ​ത്താ​ശ​യോ​ടെ തോ​ട്ട​ത്തി​നു​ള്ളി​ൽ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ഹെ​ൽ​ത്ത് സ​ബ് സെ​ന്‍റ​ർ നി​ർ​മി​ച്ച്​ ഇ​വി​ടേ​ക്ക്​ പാ​ലം നി​ർ​മി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യെ സ്വാ​ധീ​നി​ച്ചു ഫ​ണ്ട് വ​ക​യി​രു​ത്താ​ൻ ആ​ലോ​ച​ന ന​ട​ത്തി​യ​ത്​ വി​വാ​ദ​മാ​യ​തോ​ടെ പാ​ർ​ട്ടി​യു​മാ​യി അ​ക​ൽ​ച്ച​യി​ൽ ആ​യി​രു​ന്നു താ​ങ്ക​വേ​ലു.

സം​ഭ​വം വി​വാ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് പാ​ലം നി​ർ​മാ​ണ​ത്തി​നു​ള്ള ശ്ര​മം ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ആ​ർ​ക്കും ഉ​പ​കാ​ര​മി​ല്ലാ​തെ 27 ല​ക്ഷ​മാ​ണ് താ​ങ്ക​വേ​ലു​വി​ന്റെ തോ​ട്ട​ത്തി​നു​ള്ളി​ൽ മു​ട​ങ്ങി കി​ട​ക്കു​ന്ന സ​ർ​ക്കാ​ർ ഫ​ണ്ട്. പാ​ർ​ട്ടി നേ​തൃ​ത്വം ത​ന്നെ ഒ​റ്റ​പ്പെ​ടു​ത്തു​ക​യും ഒ​ഴി​വാ​ക്കി നി​ർ​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് പാ​ർ​ട്ടി വി​ടാ​ൻ ഇ​ട​യാ​ക്കി​യ​ത് എ​ന്നും 42 വ​ർ​ഷ​മാ​യി പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ൻ ആ​ണെ​ന്നും താ​ങ്ക​വേ​ലു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corruptioncpm
News Summary - Allegations of corruption; CPM branch committee member fired
Next Story