ആഫ്രിക്കൻ ഒച്ച് ശല്യം; സമാധാനത്തോടെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാതെ വിളത്തൂർ നിവാസികൾ
text_fieldsആഫ്രിക്കൻ ഒച്ച്
പട്ടാമ്പി: തിരുവേഗപ്പുറ പഞ്ചായത്തിലെ വിളത്തൂർ നിവാസികൾ ഉണരുന്നതും ഉറങ്ങുന്നതും ഭയത്തോടെയാണ്. ആഫ്രിക്കൻ ഒച്ചുകളാണ് പ്രദേശവാസികളുടെ സ്വൈര്യം കെടുത്തുന്നത്. പറമ്പുകളിലെ ചെറുതും വലുതുമായ മരങ്ങളിലും ചെടികളിലും ഒച്ചുകളുടെ വിളയാട്ടമാണ്. വീടിനകത്തേക്കും ഇവ കയറുന്നു. ഭക്ഷണ പദാർഥങ്ങളിലും വസ്ത്രങ്ങളിലും കുട്ടികളുടെ ബാഗുകളിലും ഒച്ചുകൾ കയറിക്കൂടുന്നുണ്ട്.
സമാധാനത്തോടെ ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാതെ നാട്ടുകാർ ഭീതിയിലാണ്. രാത്രിയായാൽ മുറ്റത്തിറങ്ങാൻ കഴിയാത്ത വിധം ഒച്ചുകൾ അരിച്ചെത്തും. ചെടികളും വീട്ടുവളപ്പിലെ കൃഷിയും നശിപ്പിക്കുന്നത് നിത്യസംഭവമായി മാറി. അതിരാവിലെയും രാത്രിയുമാണ് ഒച്ചുകൾ ഇറങ്ങുന്നത്. പകൽ സമയം ഇലകൾക്ക് മറവിലും പൊന്തക്കാടുകളിലും മറഞ്ഞിരിക്കുകയാണ് ഇവ. പല വീടുകളിലും ഒച്ചുകളെ പെറുക്കി കൂട്ടി ഉപ്പിട്ട് നശിപ്പിക്കുകയാണ്. ഉപ്പല്ലാതെ ഇവയെ നശിപ്പിക്കാൻ മറ്റൊരു ഉപാധിയും ഇല്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒച്ച് ശല്യം ഒഴിവാക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

