സാഹസികതയുടെ തോഴൻ മിഥുൻ ശാന്തിന് ഗിന്നസ് റെക്കോഡ്
text_fieldsമിഥുൻ ശാന്ത് ലഡാക്കിലെ ഉംലിങ്ങിലെ എവറസ്റ്റ് ബേസിൽ
കോങ്ങാട്: സാഹസികത അഭിനിവേശമാക്കിയ പാലക്കാട് തണ്ണിശ്ശേരി ആച്ചിനിക്കാട് മാധവത്തിൽ കെ. ശാന്തകുമാരി എം.എൽ.എയുടെയും മാധവന്റെയും മകൻ മിഥുൻ ശാന്തിന് (26) ലോക റെക്കോഡ്.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിൾ പാസ്(ബൈക്ക് യാത്ര) ആയ ലഡാക്കിലെ ഉംലിങ്ങിലെ എവറസ്റ്റ് ബേസിൽ എത്തിച്ചേർന്നതിന് ഗിന്നസ് ലോക റെക്കോഡാണ് മിഥുനെ തേടിയെത്തിയത്. സമുദ്രനിരപ്പിൽനിന്ന് 19,0024 ലാറ്റിറ്റ്യൂട്ട് ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണിത്. ഹിമാലയ പർവതനിരകളിലേക്ക് പോവുന്ന വഴി കൂടിയാണിത്. ഡൽഹിയിൽനിന്ന് സെപ്റ്റംബർ 10നാണ് ബൈക്കിൽ സാഹസിക യാത്ര പോയത്.
ചെറുപ്പത്തിലെ സാഹസികത ഇഷ്ടപ്പെടുന്ന പ്രകൃതമായിരുന്നു മിഥുന്റേത്. കോയമ്പത്തൂരിൽ മുമ്പ് നടന്ന ബൈക്ക് ഓട്ടമത്സരത്തിലെ ജേതാവ് കൂടിയാണ്. ബംഗളൂരുവിൽ വിഷ്വൽ കമ്യൂണിക്കേഷൻ ഡിഗ്രി പഠനത്തിനുശേഷം രണ്ട് വർഷമായി സ്വകാര്യ ചാനലിൽ ഗ്രാഫിക് ആർട്ടിസ്റ്റായി ജോലി ചെയ്തുവരുകയാണ്.
കോളജ് പഠനകാലത്താണ് ബൈക്ക് ഓട്ടമത്സരങ്ങളോട് പ്രിയം തുടങ്ങിയത്. രണ്ടുവർഷം മുമ്പ് പാലക്കാട് നിന്ന് മണാലി വരെ ബൈക്കിൽ യാത്ര പോയിരുന്നു. ഇത്തവണ ഡൽഹി വരെ ട്രെയിനിലും അവിടെനിന്നുമാണ് ബൈക്കിൽ ഉംലിങ്ങിലിലേക്ക് യാത്ര ചെയ്തതെന്നും മിഥുൻ ശാന്ത് പറഞ്ഞു. ശ്യാം മാധവാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

