വനത്തിനും മൃഗങ്ങൾക്കും കാവലായി വന സംരക്ഷണ പ്രവർത്തകർ
text_fieldsവന സംരക്ഷണ സമിതി അംഗങ്ങൾ മിണുക്കുശേരിയിൽ വന്യ ജീവികൾക്കായി നിർമിച്ച ജലസംഭരണിയിൽ വെള്ളം നിറക്കുന്നു
എലവഞ്ചേരി: വന്യജീവികളുടെ സംരക്ഷണത്തിനും കാട്ടുതീ തടയാനും വേട്ടക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും മറ്റുമായി വനംവകുപ്പിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച വന സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾ മാതൃകയാവുന്നു. കൊളുമ്പ്, പോക്കാമട, കാവള ച്ചറ, ചള്ളപ്പൊറ്റ, മിനുക്ക് ശേരി എല്ലമ്പിലാവ്, എലന്തികുളമ്പ് പ്രദേശങ്ങളിലാണ് വി.എസ്.എസ് പ്രവർത്തകർ സജീവമായി രംഗത്തുള്ളത്. പോക്കാമടയിൽ നെല്ലിയാമ്പതി റേഞ്ചിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ സജീവമാണ്.
എലവഞ്ചേരി അടിവാരത്ത് വന്യമൃഗങ്ങൾക്ക് വേനലിൽ വെള്ളം കുടിക്കാൻ 12,000 ലിറ്റർ സംഭരണ ശേഷിയുള്ള രണ്ട് സംഭരണികൾ പഞ്ചായത്തിന്റെ സഹകരണത്തോടെ വനത്തിനകത്ത് നിർമിച്ചിട്ടുണ്ട്.
ഇപ്പോൾ 16,000 ലിറ്റർ സംഭരശേഷിയുള്ള സംഭരണി നിർമാണത്തിനുള്ള തയാറെടുപ്പിലാണ് വന സംരക്ഷണ സമിതിയും എലവഞ്ചേരി പഞ്ചായത്തും. വനത്തിനകത്ത് ജലസംഭരണികൾ സ്ഥാപിച്ചതിനാൽ വന്യ മൃഗങ്ങൾ ഇപ്പോൾ വെള്ള ത്തിനായി വനം അതിർത്തി കടന്ന് എത്താറില്ലെന്ന് എലവഞ്ചേരി വി.എസ്.എസ് പ്രസിഡന്റ് കെ.സതീഷ് പറയുന്നു. ആനയും മാനും കാട്ടുപോത്തും കരടിയും ഉൾപ്പെടെ ജലസംഭരണികളിൽ വെള്ളം കുടിക്കാനെത്താറുണ്ട്.
മഴക്കാലം കഴിഞ്ഞാൽ സംഭരണികളിൽ വെള്ളം നിറക്കുന്നത് ആരംഭിക്കും.16 വി.എസ്.എസുകൾ കൊല്ലങ്കോട് വനം സെക്ഷൻ പരിധിയിൽ ഉണ്ടെങ്കിലും വിരലിലെണ്ണാവുന്നവ മാത്രമാണ് സജീവമായിട്ടുള്ളത്. വേനൽ ശക്തമായാൽ വനത്തിനകത്ത് അജ്ഞാതർ കടക്കുന്നത് നിരീക്ഷിച്ച് തടയാനും എലവഞ്ചേരി വി.എസ്.എസ് അംഗങ്ങൾ മുൻപന്തിയിലാണ്.
20 കുടിവെള്ള സംഭരണികൾ നിർമിക്കണമെന്ന് കർഷകർ
മുതലമട: വേനൽ കനക്കുമ്പോൾ വനത്തിനകത്ത് മൃഗങ്ങൾക്കായി 20 കുടിവെള്ള സംഭരണികൾ നിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
വേനലിൽ കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടക്കുന്നതിന് വർധിക്കുന്നതിനാൽ മനുഷ്യ-വന്യജീവി-സംഘർഷം ഒഴിവാക്കാനും വനത്തിനകത്ത് വന്യമൃഗങ്ങൾക്ക് ജലസംഭരണികൾ സ്ഥാപിക്കണമെന്ന് കർഷകരും നാട്ടുകാരും ആവശ്യപ്പെട്ടു.
എലവഞ്ചേരി, കൊല്ലങ്കോട്, മുതലമട പഞ്ചായ ത്തുകളിൽ ജലസംഭരണികൾ നിർമിക്കണമെന്നാണ് മലയോര കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

