Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയോധികയെ കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
text_fieldsbookmark_border
മംഗലംഡാം: തനിച്ച് താമസിച്ചിരുന്ന വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഇടുക്കി പാമ്പുംപാറ സ്വദേശി അനീഷിനെ (42) പാലക്കാട് രണ്ടാം അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ജീവപര്യന്തത്തിന് പുറമെ 12 വർഷം കഠിനതടവും 75000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
2012 ഡിസംബർ നാലിന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്ടാഴി പഞ്ചായത്തിലെ റോഡ് പണിക്കായി എത്തിയ പ്രതി, നരിക്കുഴിയിൽ ഒറ്റക്ക് താമസിച്ചിരുന്ന 66കാരിയെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സംഭവദിവസം പുലർച്ചെ വയോധികയെ കട്ടിലിൽനിന്ന് അടുക്കളയിലേക്ക് കൊണ്ടുപോയി കത്തികൊണ്ട് കഴുത്തറുത്ത് കൊന്ന ശേഷം ഒരു പവന്റെ സ്വർണമാലയും മൊബൈൽ ഫോണും കവർന്നെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

