യുവാവിനെ വെട്ടിയ കേസിൽ പ്രതി അറസ്റ്റില്‍
text_fieldsമണ്ണാര്‍ക്കാട്: യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പള്ളിക്കുറുപ്പ് കളത്തുംപടി വീട്ടില്‍ അബ്ദുൽഅസീസ് (32) ആണ് അറസ്റ്റിലായത്.ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. പള്ളിക്കുറുപ്പ് സ്വദേശി ഗിരീഷിനാണ് പരിക്കേറ്റത്.
പള്ളിക്കുറുപ്പ് അംഗൻവാടിക്ക് സമീപം കൂട്ടുകാരനൊപ്പം സംസാരിച്ച് നില്‍ക്കുന്നതിനിടെ പ്രതി മടവാളു കൊണ്ട് വെട്ടിയെന്നാണ് കേസ്. സുഹൃത്തിനും പരിക്കേറ്റിരുന്നു.കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍നിന്നാണ് എസ്.ഐ വിവേക്, പൊലീസുകാരായ സന്തോഷ്കുമാര്‍, ജയകൃഷ്ണന്, കമറുദ്ദീന് എന്നിവര്‍ പ്രതിയെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

