Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒ​ല​വ​ക്കോ​ട്​...

ഒ​ല​വ​ക്കോ​ട്​ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ രാ​ത്രി ക​ട​ന്നു​പോ​കു​ന്ന​വ​രെ കാത്തിരിക്കുന്നത്​ അ​പ​ക​ട​ ഭീ​തി​യും ദു​ർ​ഗ​ന്ധ​വും സഹിക്കണം

text_fields
bookmark_border
olavakkode national highway
cancel
camera_alt

ഒ​ല​വ​ക്കോ​ട്​ താ​ണാ​വി​​ൽ ദേ​ശീ​യ​പാ​ത​യ​രി​കി​ൽ കൂ​ട്ടി​യി​ട്ട മാ​ലി​ന്യം

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട്​ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ രാ​ത്രി ക​ട​ന്നു​പോ​കു​ന്ന​വ​ർ സ​ഞ്ച​രി​ക്കു​ന്ന​ത്​ അ​പ​ക​ട​ ഭീ​തി​യും ദു​ർ​ഗ​ന്ധ​വും പേ​റി. തെ​രു​വു​വി​ള​ക്കി​ല്ലാ​ത്ത റോ​ഡി​ൽ ശ്ര​ദ്ധ​യൊ​ന്ന്​ തെ​റ്റി​യാ​ൽ അ​പ​ക​ടം ഉ​റ​പ്പാ​ണ്. ആ​റു​മാ​സ​ത്തി​നി​ടെ അ​മ്പ​തോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ്​ ഇ​വി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. രാ​ത്രി തെ​രു​വു​വി​ള​ക്കി​ല്ലാ​ത്ത​തി​നാ​ൽ വാ​ഹ​ന​ത്തി​െൻറ വെ​ട്ട​ത്തി​ൽ വേ​ണം ഇ​തു​വ​ഴി ക​ട​ന്നു​പോ​വാ​ൻ. ​െറ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന്​ സ​മീ​പ​ത്തെ മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ ത​മ്പ​ടി​ച്ച നാ​യ്​​ക്ക​ളും പ​ന്നി​ക​ളും പൊ​ടു​ന്ന​നെ റോ​ഡി​ലി​റ​ങ്ങു​ന്ന​ത്​ അ​പ​ക​ടം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

മാ​സ്​​ക്​ തു​ള​ക്കു​ന്ന ദു​ർ​ഗ​ന്ധം

ഇ​റ​ച്ചി മാ​ലി​ന്യ​മ​ട​ക്ക​മു​ള്ള​വ ത​ള്ള​ൽ​ പ​തി​വാ​യ​തോ​ടെ മാ​സ്​​ക്​ തു​ള​ച്ചെ​ത്തു​ന്ന ദു​ർ​ഗ​ന്ധ​മാ​ണ് പ്ര​ദേ​ശ​ത്ത്​. വെ​ളി​ച്ച​മി​ല്ലാ​യ്മ മു​ത​ലെ​ടു​ത്താ​ണ് പ്ര​ദേ​ശ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡ് ​െവ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ ത​ന്നെ മാ​ലി​ന്യം ത​ള്ളു​ക​യാ​ണ്. ഇ​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തു​ണ്ട്. ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ്യാ​വ​ശി​ഷ്​​ട​ങ്ങ​ളും മാം​സാ​വ​ശി​ഷ്​​ട​ങ്ങ​ളും റോ​ഡി​െൻറ ഇ​രു​വ​ശ​ത്തു​മാ​യി വ​ലി​ച്ചെ​റി​യു​ന്നു. മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും പ​തി​വാ​ണ്. മാ​ലി​ന്യം നീ​ക്കാ​ൻ നാ​ളി​തു​വ​രെ ന​ഗ​ര​സ​ഭ ത​യാ​റാ​യി​ട്ടി​ല്ല. നി​ര​വ​ധി ത​വ​ണ ഇ​വി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

താ​ളം​തെ​റ്റി​യ മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം

ജ​ന​വാ​സ ​േക​​ന്ദ്ര​ങ്ങ​ളി​ലും വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​യി ഹ​രി​ത​സേ​ന​യു​ടെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി​യി​ട്ടും പൊ​തു​ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​പ്ര​ശ്​​നം തു​ട​രു​ന്ന​ത്​ പു​തു​താ​യി ചു​മ​ത​യേ​റ്റ ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​ക്ക്​ ത​ല​വേ​ദ​ന​യാ​യി​ട്ടു​ണ്ട്. പ​ല കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ ഹ​രി​ത​സേ​ന​ക്ക്​ മാ​ലി​ന്യം കൈ​മാ​റാ​തെ ഒ​രു​വി​ഭാ​ഗം വി​ട്ടു​നി​ൽ​ക്കു​ന്ന​താ​ണ്​ പ്ര​ശ്​​ന​മാ​കു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. നേ​ര​േ​ത്ത വാ​ർ​ഡ്​ ത​ല​ങ്ങ​ളി​ൽ റി​വ്യൂ യോ​ഗ​ങ്ങ​ൾ ന​ട​ത്തി മാ​ലി​ന്യ​ത്തി​ന്​ ക​ടി​ഞ്ഞാ​ണി​ടാ​ൻ ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ്​ കാ​ല​ഘ​ട്ട​ത്തി​ൽ ഇ​തെ​ല്ലാം താ​ളം​തെ​റ്റി. കോ​വി​ഡ്​ വെ​ല്ലു​വി​ളി​യാ​യ​തോ​ടെ ന​ഗ​ര​സ​ഭ​യി​ലെ ഹെ​ൽ​ത്ത്​​ ഇ​ൻ​സ്​​െ​പ​ക്​​ട​ർ​മാ​ര​ട​ക്ക​മു​ള്ള​വ​ർ​ക്ക്​ ജോ​ലി​ഭാ​രം വ​ർ​ധി​ച്ച​തും രാ​ത്രി​കാ​ല നി​രീ​ക്ഷ​ണ സ്​​ക്വാ​ഡു​ക​ൾ നി​ർ​ജീ​വ​മാ​യ​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി. പ്ര​ധാ​ന മാ​ലി​ന്യം ത​ള്ള​ൽ കേ​ന്ദ്ര​ങ്ങ​ൾ റെ​ഡ്​ സ​്​​പോ​ട്ടു​ക​ളാ​ക്കി കാ​മ​റ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​ത​ട​ക്കം ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​ക​ൾ കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ പാ​തി​വ​ഴി​യി​ൽ നി​ല​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Olavakkode national highway
News Summary - Accidents involving people crossing the olavakkode national highway at night Fear and stench must be endured
Next Story