Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഉ​മ്മ​യു​ടെ...

ഉ​മ്മ​യു​ടെ അ​ന്ത്യ​നി​മി​ഷ​ങ്ങ​ളി​ൽ അ​ടു​ത്തി​രി​ക്കാ​നാ​വാ​തെ അ​ബൂ​ബ​ക്ക​ർ

text_fields
bookmark_border
ഉ​മ്മ​യു​ടെ അ​ന്ത്യ​നി​മി​ഷ​ങ്ങ​ളി​ൽ അ​ടു​ത്തി​രി​ക്കാ​നാ​വാ​തെ അ​ബൂ​ബ​ക്ക​ർ
cancel
camera_alt

മാ​താ​വി‍െൻറ മ​യ്യി​ത്ത്​ കൊ​ണ്ടു​പോ​കു​േ​മ്പാ​ൾ നോ​ക്കി​നി​ൽ​ക്കു​ന്ന അ​ബൂ​ബ​ക്ക​ർ

ത​ച്ച​മ്പാ​റ: ഉ​മ്മ​യു​ടെ അ​വ​സാ​ന​നി​മി​ഷ​ങ്ങ​ളി​ൽ തൊ​ട്ട​ടു​ത്തി​രി​ക്കാ​ൻ പോ​ലു​മാ​വാ​ത്ത വേ​ദ​ന​യി​ൽ അ​ബൂ​ബ​ക്ക​ർ. ദു​ബൈ​യി​ൽ​നി​ന്ന് വ​ന്ന് വീ​ടി​െൻറ മു​ക​ൾ നി​ല​യി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന സ​മ​യ​ത്താ​ണ് ഉ​മ്മ​യു​ടെ മ​ര​ണം.

ചൂ​രി​യോ​ടു​ള്ള മു​ച്ചി​രി​പാ​ടം മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ഭാ​ര്യ മ​റി​യം (85) ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. അ​സു​ഖ​മാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. മ​റി​യ​മി​െൻറ എ​ട്ട് മ​ക്ക​ളി​ൽ അ​വ​സാ​ന​ത്തെ​യാ​ളാ​ണ് അ​ബൂ​ബ​ക്ക​ർ.

മ​യ്യി​ത്ത്​ മ​റ​വ്​ ചെ​യ്യാ​ൻ കൊ​ണ്ട് പോ​കു​മ്പോ​ൾ വീ​ടി​െൻറ ഒ​ന്നാം​നി​ല​യി​ൽ​നി​ന്നു​ള്ള മ​ക​െൻറ ക​ണ്ണീ​ർ പൊ​ഴി​ച്ചു​ള്ള അ​വ​സാ​ന കാ​ഴ്ച ക​ണ്ടു നി​ന്ന​വ​ർ​ക്കും നൊ​മ്പ​ര​മാ​യി.

ചൊ​വ്വാ​ഴ്​​ച രാ​വി​ലെ പ​ത്ത​ര​യോ​ടെ കൊ​റ്റി​യോ​ട് ജു​മാ​മ​സ്ജി​ദി​ൽ മ​യ്യി​ത്ത്​ ഖ​ബ​റ​ട​ക്കി. അ​തി​ലൊ​ന്നും പ​ങ്കെ​ടു​ക്കാ​നാ​വാ​ത്ത​തി​ൽ ഉ​ള്ളു​നീ​റു​ന്ന വേ​ദ​ന അ​ട​ക്കി വീ​ടി​െൻറ ഒ​ന്നാം​നി​ല​യി​ലെ മു​റി​യി​ൽ ഉ​മ്മ​ക്ക് വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ്​ അ​ബൂ​ബ​ക്ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aboobakkarquarantinethachampara
Next Story