Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightaatn: tcr, pkd...

aatn: tcr, pkd മാരത്തൺ: അജിത്തും റീബ അന്ന ​ജോണും ഒന്നാമത്​

text_fields
bookmark_border
കോഴിക്കോട്​: കാലിക്കറ്റ്​ സർവകലാശാല അത്​ലറ്റിക്​സ്​ ചാമ്പ്യൻഷിപ്പി​ൻെറ ഭാഗമായി കോഴിക്കോട്​ ഗവ. കോളജ്​ ഓഫ്​ ഫിസിക്കൽ എജുക്കേഷൻ നടത്തിയ മാരത്തൺ (42.195 കി.മീ) ചുങ്കം ബീച്ച്​ റോഡിൽ ജില്ല സ്​പോർട്​സ്​ കൗൺസിൽ പ്രസിഡൻറ്​ ഒ. രാജഗോപാൽ ഉദ്​ഘാടനം ചെയ്​തു. വനിത വിഭാഗത്തിൽ ക്രൈസ്​റ്റ്​ കോളജ്​ ഇരിങ്ങാലക്കുടയുടെ താരങ്ങളായ റീബ അന്ന ജോർജും ബി. സൂര്യയും ഒന്നും രണ്ടും സ്ഥാനവും ഗവ. കോളജ്​ ഓഫ്​ ഫിസിക്കൽ എജുക്കേഷനിലെ സോന ബാബു മൂന്നാംസ്ഥാനവും നേടി. പുരുഷ വിഭാഗത്തിൽ ​തൃശൂർ സൻെറ്​ തോമസ്​ കോളജിലെ കെ. അജിത്ത്​ ഒന്നാം സ്​ഥാനവും ഇരിങ്ങാലക്കുട ക്രൈസ്​റ്റ്​ കോളജിലെ എം.പി. നബീൽ സാഹി രണ്ടാംസ്ഥാനവും പാലക്കാട്​ ഗവ. വിക്​ടോറിയ കോളജിലെ എ.പി. അക്ഷയ്​ മൂന്നാംസ്ഥാനവും നേടി. ഗവ. കോളജ്​ ഓഫ്​ ഫിസിക്കൽ എജുക്കേഷൻ പ്രിൻസിപ്പൽ എൻ. അനിൽകുമാർ മെഡലുകൾ വിതരണം ചെയ്​തു. വി. റോയി ജോൺ, കെ.എസ്​. ഹാരിസ്​ ബാബു, എസ്​.എൻ. നബീൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story