Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2022 5:35 AM IST Updated On
date_range 6 March 2022 5:35 AM ISTaaaa
text_fieldsbookmark_border
അഭിമുഖം മാറ്റി പാലക്കാട്: സമഗ്രശിക്ഷ കേരള വിവിധ ബി.ആര്‍.സികളില്‍ കായികം, പ്രവൃത്തിപരിചയം, സംഗീതം, ചിത്രകല അധ്യാപക തസ്തികകളിലേക്ക് മാര്‍ച്ച് എട്ടിന് രാവിലെ 10ന് പറളി ബി.ആര്‍.സിയില്‍ നടത്താന്‍ നിശ്ചയിച്ച അഭിമുഖം മാറ്റിയതായി ജില്ല പ്രോജക്ട് കോ ഓഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505995. തൊഴില്‍ വായ്പ പദ്ധതി: അപേക്ഷ ക്ഷണിച്ചു പാലക്കാട്: സ്മൈല്‍ കേരള സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശനിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. 18നും 55 നും ഇടയില്‍ പ്രായമുള്ള മുഖ്യ വരുമാനാശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം കവിയരുത്. അപേക്ഷക കേരളത്തില്‍ സ്ഥിര താമസക്കാരിയായിരിക്കണം. വിശദവിവരങ്ങള്‍ www.kswdc.orgല്‍ ലഭിക്കും. ഫോണ്‍: 0491 2544090, 8606149753. മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു പാലക്കാട്: ജില്ല പഞ്ചായത്തിന്‍റെ മെറിറ്റോറിയസ് സ്കോളര്‍ഷിപ്പിന് ജില്ലയില്‍ ഡിഗ്രി, പി.ജി പ്രഫഷനല്‍ കോഴ്സുകള്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേന അപേക്ഷ ക്ഷണിച്ചു. ധനസഹായത്തിനായി വിദ്യാര്‍ഥികളുടെ വിവരം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേര്, മേല്‍വിലാസം, ജാതി, കോഴ്സ്, വര്‍ഷം, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ് കോഡ് സഹിതം മാര്‍ച്ച് ഒമ്പതിന് വൈകീട്ട് അഞ്ചിനകം ജില്ല പട്ടികവര്‍ഗ ഓഫിസില്‍ അപേക്ഷ ലഭ്യമാക്കണമെന്ന് പട്ടികവര്‍ഗ വികസന ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ജില്ല പട്ടികവര്‍ഗ വികസന ഓഫിസിലും pkdtdo@gmail.com ലും ലഭിക്കും. ഫോണ്‍: 0491 2505383. ജില്ലതല സംവാദ മത്സരം പാലക്കാട്: വനിത ശിശു വികസന ഓഫിസ്, മഹിള ശക്തി കേന്ദ്രയുടെ നേതൃത്വത്തില്‍ ജെന്‍ഡര്‍ ബോധവത്കരണത്തിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലതല സംവാദ മത്സരം ഡി.എല്‍.എസ്.എ സെക്രട്ടറിയും സബ് ജഡ്ജുമായ വി.ജി. അനുപമ ഉദ്ഘാടനം ചെയ്തു. മൂന്ന് ഘട്ടങ്ങളിലായി നടത്തിയ സംവാദ മത്സരത്തില്‍ ധോണി ലീഡ് കോളജ് ഓഫ് മാനേജ്‌മെന്റ് വിജയികളായി. ഗവ. വിക്ടോറിയ കോളജിലെ ശ്രീലക്ഷ്മിയെ ബെസ്റ്റ് ഡിബേറ്ററായി തെരഞ്ഞെടുത്തു. 'സ്ത്രീധന സമ്പ്രദായം കാലഹരണപ്പെടും' വിഷയത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ. ഷീബ മോഡറേറ്ററായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story