സ്കൂൾ ചുറ്റുമതിൽ നിർമിക്കണമെന്ന്
text_fieldsചുറ്റുമതിൽ ഇല്ലാത്ത കൊടുവായൂർ ജി.എച്ച്.എസ്.എസ് ഗ്രൗണ്ട്
കൊടുവായൂർ: കൊടുവായൂർ സർക്കാർ ഹൈസ്കൂളിൽ ചുറ്റുമതിൽ നിർമിക്കണമെന്ന ആവശ്യം ശക്തം. കഴിഞ്ഞ ആറ് വർഷത്തിലധികമായി പി.ടി.എ ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കളുടെ പ്രധാന ആവശ്യങ്ങളിലൊന്നാണ് സ്കൂളിന് ചുറ്റുമതിൽ വേണമെന്നത്.
മുൻവശത്ത് ചുറ്റുമതിലും വലിയ കവാടവും സ്ഥാപിച്ചെങ്കിലും ഗ്രൗണ്ടിനോടു ചേർന്ന പ്രദേശത്ത് ചുറ്റുമതിൽ ഇല്ലാത്തതിനാൽ മദ്യപസംഘമടക്കമുള്ളവർ സ്കൂളിലേക്ക് കടന്ന് ഫർണിച്ചറും മറ്റും നശിപ്പിക്കുന്നതായി പരാതിയുണ്ട്. 3500ൽ അധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ കഴിഞ്ഞ ദിവസം മൂന്ന് കോടി രൂപയുടെ ഹൈടെക് കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. വീണ്ടും മൂന്നു കോടിയുടെ കെട്ടിടം തറക്കല്ലിടുകയും ചെയ്തു. എന്നാൽ ചുറ്റുമതിൽ നിർമാണത്തിന് ഫണ്ട് വകയിരുത്താത്തത് ഇതിന് അപവാദമാവുകയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഗ്രൗണ്ടിന്റെ അതിർത്തിയിൽ ഇറിഗേഷൻ കനാൽ കടന്നു പോകുന്ന പ്രദേശത്ത് ഇരുമ്പ് വേലിയെങ്കിലും നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചുറ്റുമതിൽ നിർമാണത്തിന്റെ എസ്റ്റിമേറ്റ് തയാറാക്കാൻ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ശ്രമം ആരംഭിച്ചതായി പ്രധാന അധ്യാപകൻ രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

