സംരക്ഷിക്കാനാളില്ലാതെ പത്ത് ലക്ഷത്തിന്റെ ട്രാക്ടർ
text_fieldsവെയിലും മഴയുമേറ്റ് നശിക്കുന്ന കാർഷിക കർമസേന ട്രാക്ടർ
ആലത്തൂർ: തൊഴിലാളികളുടെ കൂട്ടായ്മയായ കാർഷിക കർമസേനക്ക് സർക്കാർ നൽകിയ ട്രാക്ടർ നശിക്കുന്നു. ആലത്തൂർ കൃഷിഭവൻ നൽകിയ 10 ലക്ഷം രൂപയുടെ ട്രാക്ടറാണ് പെരുങ്കുളം അയ്യംപാളയത്ത് സംരക്ഷണമില്ലാതെ വെയിലും മഴയുമേറ്റ് നശിക്കുന്നത്. കൃഷിവകുപ്പിന്റെ മലമ്പുഴയിലെ കാർഷിക എൻജിനിയറിങ് വിഭാഗമാണ് 2019ൽ ട്രാക്ടർ നൽകിയത്. കർമസേന പ്രസിഡൻ്റും സെക്രട്ടറിയും മരിച്ചതോടെ സേനയുടെ പ്രവർത്തനം നിലച്ചു. പുതിയ കമ്മിറ്റിയുണ്ടാക്കി അവരാണ് ട്രാക്ടർ സംരക്ഷിക്കേണ്ടത്. അതിനുള്ള ശ്രമം നടക്കുന്നതായി ആലത്തൂർ കൃഷിഭവൻ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

