Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഓടുന്ന കാറിന്...

ഓടുന്ന കാറിന് തീപിടിച്ചു; നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
ഓടുന്ന കാറിന് തീപിടിച്ചു; നാലംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു
cancel
camera_alt

മം​ഗ​ല​ത്ത് ഓ​ടു​ന്ന കാ​റി​ന് തീ​പി​ടി​ച്ച​പ്പോ​ൾ

പ​ത്തി​രി​പ്പാ​ല: പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി സം​സ്ഥാ​ന​പാ​ത​യി​ൽ ല​ക്കി​ടി പേ​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ന് സ​മീ​പം ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന കു​ട്ടി​യും സ്ത്രീ​ക​ളു​മ​ട​ങ്ങു​ന്ന നാ​ലം​ഗ സം​ഘം അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 6.25ന് ​ല​ക്കി​ടി മം​ഗ​ലം യു​നൈ​റ്റ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.

ക​ല്ലൂ​രി​ൽ​നി​ന്ന് ഒ​റ്റ​പ്പാ​ല​ത്തേ​ക്ക് പോ​യ സം​ഘം സ​ഞ്ച​രി​ച്ച കാ​റാ​ണ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ച​ത്. കാ​റു​ട​മ മ​ങ്ക​ര ക​ല്ലൂ​ർ അ​ര​ങ്ങാ​ട്ടി​ൽ റ​സാ​ക്ക്, ഷ​മീം, റം​സീ​ന, റി​സ്​​വാ​ൻ എ​ന്നി​വ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഓ​ടു​ന്ന കാ​റി​ന​ടി​യി​ൽ​നി​ന്ന് തീ ​ക​ണ്ട​തോ​ടെ നാ​ട്ടു​കാ​ർ ബ​ഹ​ളം വെ​ച്ച് ഡ്രൈ​വ​റെ അ​റി​യി​ച്ച​തോ​ടെ നി​ർ​ത്തി കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പു​റ​ത്തേ​ക്ക് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​രും പൊ​ലീ​സും ഹൈ​വേ പൊ​ലീ​സും കോ​ങ്ങാ​ട് അ​ഗ്നി​ര​ക്ഷ സേ​ന​യും ചേ​ർ​ന്നാ​ണ് തീ​യ​ണ​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി റോ​ഡി​ൽ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car firepalakkad
News Summary - A moving car caught fire; The group of four miraculously escaped
Next Story