നിർമാണത്തിലുള്ള വീട് തകർന്നുവീണ് സമീപത്തെ വീട് നിലംപൊത്തി; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്
text_fieldsവള്ളിക്കോട്ട് നിർമാണത്തിലുള്ള വീട് തകർന്ന് പിറകിലുള്ള വീടിന് മുകളിൽ വീണനിലയിൽ
പുതുപ്പരിയാരം: പ്രവൃത്തി നടക്കുന്ന വീട് തകർന്നുവീണ് തൊട്ടടുത്തുള്ള വീട് പൂർണമായി നിലംപൊത്തി. തലനാരിഴക്കാ വൻ ദുരന്തം ഒഴിവായി. പണിത് കൊണ്ടിരിക്കുന്ന വീടും പിറകിലുള്ള വീടുമാണ് പൂർണമായി തകർന്നത്. വള്ളിക്കോട് കമ്പ അറുമുഖന്റെ മൂന്ന് സെന്റ് സ്ഥലത്തെ ഇരുനില വീടിന് മുകളിലാണ് നിർമാണത്തിലിരിക്കുന്ന വീട് തകർന്നുവീണതത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സംഭവം.
നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് ചെയ്ത മുകൾ ഭാഗമാണ് ആദ്യം അടർന്ന് വീണത്. തുടർന്ന് ഉച്ചക്ക് 1.45ഓടെ വീടിന്റെ തറയോട് ചേർന്ന ഭാഗം നിരങ്ങിനീങ്ങി തകർന്ന് വീഴുകയായിരുന്നു. സംഭവസമയം നിർമാണത്തിലുള്ള വീടിനകത്തുണ്ടായിരുന്ന തൊഴിലാളികൾ ഭക്ഷണം കഴിക്കാൻ പോയിരുന്നു. അറുമുഖന്റെ വീട്ടിലുള്ളവരും പുറത്ത് പോയതായിരുന്നു. അതിനാലാണ് ആളപായമില്ലാതെ വൻ ദുരന്തം ഒഴിവായത്.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. വിജയൻ, വില്ലേജ് ഓഫിസർ പ്രദീപ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. വെട്ടുകല്ല് ഉപയോഗിച്ചാണ് വീടിന്റെ ചുമർ നിർമിച്ചിരിക്കുന്നത്. അടിത്തറക്ക് മുകളിൽ ക്രമാതീതമായ ഭാരം വന്നതാവാം നിർമാണത്തിലിരിക്കുന്ന വീടിന്റെ തകർച്ചക്ക് കാരണമെന്ന് പ്രാഥമിക വിലയിരുത്തൽ. ഹേമാംബിക നഗർ പൊലീസ് സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

