Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകൊഴിഞ്ഞാമ്പാറയിൽനിന്ന്...

കൊഴിഞ്ഞാമ്പാറയിൽനിന്ന് രണ്ടുവർഷം മുമ്പ്​ കാണാതായ 14കാരി മധുരയിൽ

text_fields
bookmark_border
Madhurai railway station
cancel

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ​നി​ന്ന് ര​ണ്ടു​വ​ർ​ഷം മു​മ്പ്​ കാ​ണാ​താ​യ 14കാ​രി​യെ മ​ധു​ര​യി​ൽ ക​ണ്ടെ​ത്തി. നാ​ലു മാ​സം പ്രാ​യ​മാ​യ പെ​ൺ​കു​ഞ്ഞി​നൊ​പ്പം മ​ധു​ര​യി​ലെ വാ​ട​ക​വീ​ട്ടി​ൽ നി​ന്നാ​ണ് വ്യാ​ഴാ​ഴ്ച പെ​ൺ​കു​ട്ടി​യെ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് മി​സ്സി​ങ് സ്ക്വാ​ഡ് ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന യു​വാ​വി​നാ​യി തി​ര​ച്ചി​ൽ വി​പു​ല​മാ​ക്കി​യ​താ​യി പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി സി. ​ജോ​ൺ പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​യെ വെ​ള്ളി​യാ​ഴ്ച കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ എ​ത്തി​ച്ചു. മ​ധു​ര​ക്ക് സ​മീ​പ​മു​ള്ള ശേ​ക​നൂ​റ​ണി​യി​ലെ വാ​ട​ക​വീ​ട്ടി​ൽ ഭാ​ര്യാ​ഭ​ർ​ത്താ​ക്ക​ന്മാ​രാ​യി ക​ഴി​ഞ്ഞു​വ​രു​ക​യാ​യി​രു​ന്നു ഇ​വ​ർ. അ​മ്മ​ക്കൊ​പ്പം നേ​ര​ത്തേ ജോ​ലി​യെ​ടു​ത്തി​രു​ന്ന പാ​ടൂ​ർ സ്വ​ദേ​ശി ശെ​ൽ​വ​കു​മാ​റി​നൊ​പ്പ​മാ​ണ് താ​ൻ നാ​ടു​വി​ട്ട​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. മ​ധു​ര​യി​ൽ ജോ​ലി ചെ​യ്യു​ന്ന യു​വാ​വി​െൻറ സ​ഹോ​ദ​ര​െൻറ സ​ഹാ​യ​ത്താ​ലാ​ണ് ഇ​രു​വ​രും ഇ​വി​ടെ ക​ഴി​ഞ്ഞ​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

തു​ട​ക്ക​ത്തി​ൽ കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സ് അ​ന്വേ​ഷി​ച്ച കേ​സ് ഒ​രു​വി​വ​ര​വും കി​ട്ടാ​തെ​വ​ന്ന​തോ​ടെ ജി​ല്ല ക്രൈം​ബ്രാ​ഞ്ച് ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സൈ​ബ​ർ സെ​ൽ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ വി​വ​ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. പാ​ല​ക്കാ​ട്ടെ​ത്തി​ച്ച പെ​ൺ​കു​ട്ടി​യെ​യും കൈ​ക്കു​ഞ്ഞി​നെ​യും വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. നി​ല​വി​ൽ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​തി​നാ​ൽ യു​വാ​വി​നെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യേ​ക്കും.

സം​സ്ഥാ​ന​ത്ത് കാ​ണാ​താ​വു​ന്ന ആ​ളു​ക​ളു​ടെ എ​ണ്ണം പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കൂ​ടു​ത​ലെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക സം​ഘം പ​ഴ​യ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ഊ​ർ​ജി​ത അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഡി​വൈ.​എ​സ്.​പി സി. ​ജോ​ൺ, എ.​എ​സ്.​ഐ ജോ​ൺ​സ​ൺ, എ​സ്.​സി.​പി.​ഒ​മാ​രാ​യ പ്ര​വീ​ൺ​കു​മാ​ർ, സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maduraimissing girl found
News Summary - A 14-year-old girl who went missing from Kozhinjampara two years ago is in Madurai
Next Story