പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈനിന് 90
text_fieldsകൊല്ലങ്കോട്: പാലക്കാട്-പൊള്ളാച്ചി റെയിൽവേ ലൈനിന് 90 വയസ്. വിവിധ പരിപാടികളുമായി അസോസിയേഷനുകൾ.1932 ഏപ്രിൽ ഒന്നിനാണ് പൊള്ളാച്ചി-പാലക്കാട് മീറ്റർഗേജ് ലൈൻ തുറന്നത്.
ഒലവക്കോട്-പാലക്കാട് ടൗൺ മിക്സഡ് ഗേജ് ബ്രോഡ് ഗേജ് ആയി മാറിയതും ഇതേ ദിവസമാണ്. പുതുനഗരം, കൊല്ലങ്കോട്, മുതലമട, മീനാക്ഷിപുരം, ആനമല റോഡ് എന്നീ റെയിൽവേ സ്റ്റേഷനുകൾ നിലവിൽ വന്നതും ഇതേ കാലയളവിലാണ്.
ആനമല റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ, റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ ആഘോഷമാണ് ഒരുക്കുന്നത്. ആനമലയിൽ പൊള്ളാച്ചി എം.പി. ഷൺമുഖം, കിണത്തുക്കടവ് എം.എൽ.എ വനിത ശ്രീനിവാസൻ എന്നിവർ പങ്കെടുക്കുമെന്ന് ആനമല റെയിൽവേ പാസഞ്ചേഴ്സ് ആസോസിയേഷൻ പ്രസിഡന്‍റ് ആർ. മുരുകൻ പറഞ്ഞു.
കൊല്ലങ്കോട് കേന്ദ്രീകരിച്ച് നടത്തുന്ന യോഗത്തിൽ കെ. ബാബു എം.എൽ.എ, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
90 വർഷം പൂർത്തീകരിക്കുന്ന വേളയിൽ രാവിലെയും വൈകുന്നേരത്തും കൂടുതൽ പാസഞ്ചർ ട്രെയിനുകൾ ആരംഭിക്കണമെന്നും ചെന്നൈ ട്രെയിനിന് കൊല്ലങ്കോട്, ആനമല സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും അസോസിയേഷനുകൾ കേന്ദ്ര റയിൽവേ മന്ത്രിക്ക് അയച്ച ഇ-മെയിലിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

