ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി; 85 വിദ്യാർഥികൾ ആശുപത്രിയിൽ
text_fieldsപ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: ഉച്ചഭക്ഷണത്തിൽ ചത്ത പല്ലി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 85 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കള്ളക്കുറിച്ചി തിരുക്കോവിലൂർ ജാംബായി സർക്കാർ യു.പി സ്കൂളിൽ വിളമ്പിയ ഉച്ചഭക്ഷണം കഴിച്ചതിനെ തുടർന്നാണ് 85 വിദ്യാർഥികളെയും രക്ഷിതാക്കളെയും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തിരുവണ്ണാമല മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
200ലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയമാണ്. ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ച് സമയത്തിനുശേഷമാണ് ഛർദിയും ബോധക്ഷയവും കണ്ടുതുടങ്ങിയത്. കൂടുതൽ വിദ്യാർഥികൾക്ക് ക്ഷീണമുണ്ടായതോടെ അധ്യാപകർ വിദ്യാർഥികളെ വിവിധ വാഹനങ്ങളിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഉച്ചഭക്ഷണം വീട്ടിൽ കൊണ്ടുപോയി കഴിച്ച നാലു വിദ്യാർഥികളുടെ രക്ഷിതാക്കൾ ഉൾപ്പെടെയുള്ളവരും ചികിത്സയിലാണ്. ഉച്ചഭക്ഷണം പരിശോധിച്ചപ്പോഴാണ് ചത്ത പല്ലിയെ കണ്ടത്.
തിരുവണ്ണാമല ജില്ല കലക്ടർ ധർബഗരാജ് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി സ്കൂൾ വിദ്യാർഥികളെ സന്ദർശിച്ചു. അന്വേഷണം നടത്താൻ കലക്ടർ ഉത്തരവിട്ടു. പൊലീസ് അന്വേഷണം ഊർജിതമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

