പാലക്കാട് ജില്ലയില്‍ ലഭിച്ചത് 71.79 മി.മീറ്റര്‍ മഴ
text_fields1. ചുള്ളിയാർ ഡാമിെൻറ മൂന്ന് ഷട്ടറുകളും തുറന്നപ്പോൾ, 2. ആലത്തൂർ ഭാഗത്ത് മഴയിൽ നശിച്ച നെൽകൃഷി
പാലക്കാട്: ജില്ലയില്‍ കഴിഞ്ഞദിവസം ശരാശരി 71.79 മി.മീ മഴ ലഭിച്ചതായി ജില്ല ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആറ് താലൂക്കുകളിലായി ശനിയാഴ്ച രാവിലെ 8.30 മുതല്‍ ഞായറാഴ്ച രാവിലെ 8.30 വരെ ലഭിച്ച ശരാശരി മഴയാണിത്. മണ്ണാര്‍ക്കാട് താലൂക്കില്‍ 78.2 മില്ലിമീറ്റര്‍, പട്ടാമ്പിയില്‍ 83.9 മി.മീ, ആലത്തൂരില്‍ 100.5 മി.മീ, ഒറ്റപ്പാലം 44.8 മി.മീ, ചിറ്റൂര്‍ 39, പാലക്കാട് 84.35 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്.
അണക്കെട്ടുകളിലെ നിലവിലെ ജലനിരപ്പ്
1. മലമ്പുഴ ഡാം 114.24 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06)
2. മംഗലം ഡാം 77.01 മീറ്റര്‍ (പരമാവധി ജലനിരപ്പ് 77.88)
3. പോത്തുണ്ടി 107.04 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204)
4. മീങ്കര 156.02 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36)
5. ചുള്ളിയാര്‍ 153.70 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08)
6. വാളയാര്‍ 201.15 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203)
7. ശിരുവാണി 876.88 മീറ്റര്‍ (പരമാവധി ജലനിരപ്പ് 878.5)
8. കാഞ്ഞിരപ്പുഴ 95.48 മീറ്റര്‍ (പരമാവധി ജലനിരപ്പ് 97.50)
മഴയിൽ വീട് തകർന്നു
മങ്കര: കനത്ത മഴയിൽ മങ്കരയിൽ വീട് തകർന്നു. മങ്കര കോട്ട ചെമ്മുക സുന്ദരെൻറ വീടാണ് ഞായറാഴ്ച രാവിലെ തകർന്ന് വീണത്. സുന്ദരൻ (70) ആശുപപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് വീടിെൻറ ചുമർ വീണത്. മേൽക്കൂര ഏത് നിമിഷവും വീഴാവുന്ന നിലയിലാണ്. സംഭവം നടക്കുമ്പോൾ സുന്ദരെൻറ ഭാര്യ കമലം മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ലൈഫിൽ വീടിന് അപേക്ഷിച്ചെങ്കിലും ഇന്നേവരെ ലഭിച്ചില്ലന്ന് കമലം പറഞ്ഞു. കുടുംബത്തിന് അടിയന്തര സഹായം ലഭ്യമാക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് എം.കെ. വാസുദേവൻ ആവശ്യപ്പെട്ടു.
കാലംെതറ്റി മഴ, പ്രതീക്ഷ പൊലിഞ്ഞ് കർഷകർ
പാലക്കാട്: ജില്ലയിലെ അതിതീവ്രത മഴക്ക് ശമനം വന്നെങ്കിലും കർഷകരുടെ പ്രതീക്ഷകൾക്ക് ഇരുട്ടടി നൽകി വയലുകളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഹെക്ടർ കണക്കിന് വിളവെടുപ്പിന് പാകമായ വയലുകളാണ് വെള്ളം കയറി നശിച്ചത്. ഒക്ടോബർ 12 വരെ മാത്രം നെല്ല്, പച്ചക്കറി മേഖലയിൽ 12 കോടിയുടെ കൃഷിനാശമാണ് ഉണ്ടായത്. 760.567 ഹെക്ടർ കൃഷിയിടമാണ് നശിച്ചത്.
കഴിഞ്ഞദിവസത്തെ അതിതീവ്ര മഴയിൽ നഷ്ടം കുത്തനെ ഉയരും. വെള്ളം കയറി നിലത്തുവീണ നെൽചെടികൾ എങ്ങനെ കൊയ്തെടുക്കുമെന്ന ആശങ്കയിലാണ് കർഷകർ.
യന്ത്രം ഉപയോഗിച്ച് കൊയ്തെടുക്കാൻ കഴിയാത്തതിനാൽ തൊഴിലാളികളെ കൊണ്ട് വിളവെടുപ്പ് നടത്തിയാലും എങ്ങനെ ഉണക്കി സൂക്ഷിക്കുമെന്നാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. വെള്ളം കയറി നശിച്ച വയലുകളിലെ ചെടികളിൽ പലയിടത്തും മുള വന്നുതുടങ്ങി. കൊയ്ത്തു കഴിഞ്ഞ കർഷകരും നെല്ല് ഉണക്കി സൂക്ഷിക്കാൻ ഏറെയും പ്രയാസപ്പെടുകയാണ്.
ആലത്തൂർ: ആലത്തൂരിൽ മഴക്ക് അൽപം ശമനം. ശനിയാഴ്ചത്തെ മഴയിൽ ആലത്തൂർ ടൗണിലും താലൂക്കിലാകെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നു. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ ഏറെ ദുരിതമനുഭവിക്കുന്നത് കർഷകരാണ്. കൊയ്ത്തിന് പാകമായ നെൽച്ചെടികളെല്ലാം മഴയിൽ വീണ് നശിച്ചു. കൃഷി വ്യാപകമായി നാശം സംഭവിച്ചതോടെ വിളവിറക്കിയ പണം മുഴുവൻ നഷ്ടപ്പെട്ടു.
കടം വാങ്ങിയും ആഭരണം പണയം വെച്ചുമെല്ലാമാണ് ചെറുകിട കർഷകർ ഒന്നാം വിള കൃഷിയിറക്കിയത്. രണ്ടാം വിളയിറക്കണമെങ്കിൽ നെല്ല് ഉണ്ടെങ്കിലും ഇല്ലെങ്കിലും നെൽച്ചെടികൾ യന്ത്രമുപയോഗിച്ച് കൊയ്തെടുക്കണം. അതിനുള്ള കൂലിച്ചെലവ് പോലും കർഷകർക്ക് കടബാധ്യതയാകും. ഡീസൽ വില വർധന കാരണം ഓരോ സീസണിലും കാർഷിക യന്ത്രങ്ങളുടെ വാടക വർധിച്ചു. നെൽ കൃഷി സീസണിലെല്ലാം കാലാവസ്ഥ വ്യതിയാനം കാരണം തുടർച്ചയായി നാശവും നഷ്ടവും വന്നുകൊണ്ടിരുന്നാൽ ഡാറ്റാ ബാങ്ക് ഉൾപ്പെടെ ഒരു നിയമത്തിനും നെൽകൃഷിയെ സംരക്ഷിക്കാൻ കഴിയാതെ വരുമെന്നാണ് കർഷകർ പറയുന്നത്. പ്രളയവും മഹാമാരിയും മൂലം ദുരിതത്തിലായ കർഷകർ കിട്ടാവുന്നിടത്തു നിന്നെല്ലാം കടം വാങ്ങിയാണ് ഏതാനും വർഷമായി കൃഷിയിറക്കുന്നത്.
ലക്കിടി: ശക്തമായ മഴയിൽ കൈതോട് തകർന്ന് മൂന്ന് ഏക്കർ നെൽകൃഷി വെള്ളം മൂടിനശിച്ചു. നെല്ലിക്കുറുശ്ശി കുണ്ടിൽ പാടശേഖരത്തിൽ മൂന്നേക്കറോളം വരുന്ന കൃഷിയാണ് വെള്ളം കയറി നശിച്ചത്. കൃഷിയിറക്കി രണ്ടാഴ്ച പ്രായമായ വിളയാണ് നശിച്ചത്. മലവെള്ളം കുത്തിയൊലിച്ചും തോട് കരകവിഞ്ഞുമാണ് വെള്ളം കയറിയത്. ആനക്കോട്ട് പള്ളിയാലിൽ വാസു, ശിവപ്രകാശൻ, കുമാരൻ, ചോലയ്ക്കൽ മണികണ്ഠൻ, രായിരത്ത് കളം ഭാർഗവി അമ്മ, ഉപ്പിലോട്ടിൽ ശശി എന്നിവരുടെ കൃഷിയാണ് നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

