Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right53 അലോപ്പതി...

53 അലോപ്പതി മരുന്നുകൾക്ക്​ ഗുണനിലവാരമില്ലെന്ന്​ സി.ഡി.എസ്​.സി.ഒ

text_fields
bookmark_border
പാലക്കാട്​: ജൂലൈയിൽ പരിശോധിച്ച 53 അലോപ്പതി മരുന്നുകളുടെ സാമ്പിളുകൾ ഗുണനിലവാരമുള്ളതല്ലെന്ന്​ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സി.ഡി.എസ്​.സി.ഒ) പ്രഖ്യാപിച്ചു. ഒരുസാമ്പിൾ ​ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലെ മിസ്‌ബ്രാൻഡഡ് ആണെന്നും സി.ഡി.എസ്​.സി.ഒ അറിയിച്ചു. ജൂലൈയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന്​ എടുത്ത്​ സർക്കാർ ലാബുകളിൽ പരിശോധിച്ച 1337 സാമ്പിളുകളിൽനിന്നാണ്​ 53 എണ്ണം ഗുണനിലവാരമില്ലെന്ന്​ കണ്ടെത്തിയത്​. നിലവാരമില്ലെന്ന്​ പ്രഖ്യാപിച്ച മരുന്നുകളുടെ ശതമാനം സമീപകാലത്തെ ഏറ്റവും ഉയർന്നതാണ്. പരിശോധനയിൽ പരാജയപ്പെട്ട ബാച്ചുകളുടെ സാമ്പിളിൽ ജമ്മു-കശ്മീരിലെ സാംബയിലെ കാഡില ഫാർമസ്യൂട്ടിക്കൽസ് നിർമിക്കുന്ന ടിനിഡാസോൾ ഗുളികകളുടെ ഒരുബാച്ച് ഐപി 300 മില്ലിഗ്രാം, ഹിമാചൽപ്രദേശിലെ ബഡ്ഡി, മോർപെൻ ലബോട്ടറിയിൽനിന്നുള്ള കാസിക്വിക്ക് -500 (കാൽസ്യം, വിറ്റമിൻ ഡി-മൂന്ന്​ ഗുളികകൾ ഐപി) എന്നിവ ഉൾപ്പെടുന്നു. ഔറംഗബാദിലെ അജന്ത ഫാർമ ലിമിറ്റഡിൽനിന്നുള്ള കാനേറ്റ് (വിറ്റമിനുകളും ധാതുക്കളും അടങ്ങിയ ആന്‍റിഓക്‌സിഡന്‍റ്​ ഗുളികകൾ). പാർത്ത് ഓർജികെം പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഐപി 650 മില്ലിഗ്രാം പാരസെറ്റമോൾ ഗുളികകൾ, സനോ സിറ്റോ തെറാപിറ്റിക്‌സ്, നസ്‌കർ ലൈഫ് സയൻസസ് എന്നിവ ഉൽപാദിപ്പിച്ച ഓഫ്‌ലോക്‌സാസിൻ, ഒമിഡാസോൾ ഗുളികകൾ, റെവത് ലബോറട്ടറീസ്, അക്രിഷൻ ഫാർമസ്യൂട്ടിക്കൽസ്, അപ്ലൈഡ് കമ്യൂണിക്കേഷൻ ആൻഡ് കൺട്രോൾസ്, പ്ലീന റെമഡിസ് എന്നിവ നിർമിക്കുന്ന റാബെപ്രാസോൾ മരുന്നുകളുടെ ബാച്ചുകൾ എന്നിവയും പരിശോധനയിൽ പരാജയപ്പെട്ട മരുന്നുകളിൽ ഉൾപ്പെടുന്നു. ജൂണിൽ പരിശോധിച്ച 1233 സാമ്പിളുകളിൽ 41ഉം ഏപ്രിലിൽ പരിശോധിച്ച 1164 സാമ്പിളുകളിൽ 27ഉം ബാച്ചുകൾ ഗുണനിലവാരമില്ലെന്ന്​ കണ്ടെത്തിയിരുന്നു. മാർച്ചിൽ പരിശോധിച്ച മൊത്തം സാമ്പിളുകളുടെ 3.3 ശതമാനം ഗുണനിലവാരമില്ലെന്ന്​ കണ്ടെത്തി. അതേസമയം, സാമ്പിളുകളിൽ വ്യാജ മരുന്നുകളൊന്നുമില്ലെന്ന്​ സി.ഡി.എസ്​.സി.ഒ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story