50 ഏക്കർ റബർതോട്ടം കത്തിനശിച്ചു
text_fieldsഅരുമണി റബർതോട്ടത്തിൽ തീപടർന്നപ്പോൾ
പുതുപ്പരിയാരം: അഗ്നിബാധയിൽ ഏകദേശം 50 ഏക്കർ സ്ഥലത്തെ റബർതൈകൾ കത്തിനശിച്ചു. നാശനഷ്ടം തിട്ടപ്പെടുത്തിയിട്ടില്ല. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ കയ്യറക്കടുത്ത്-അരുമണി റബർ നട്ട് വളർത്തിയതോട്ടത്തിലാണ് വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ തീ പടർന്നത്. തീപിടുത്തത്തിന് കാരണം വ്യക്തമല്ല. റബർചെടികൾക്ക് രണ്ടര വർഷത്തെ വളർച്ചയുണ്ട്.
നട്ടുച്ച സമയത്തെ ചൂടും കാറ്റും വനപ്രദേശത്തോട് ചേർന്ന കുന്നിൻ ചെരിവിലെ പുൽക്കാടും തീ കത്തിപടരുന്നതിന് വേഗത കൂട്ടി. സമീപവാസികളായ നാട്ടുകാരും പാലക്കാട്ട് നിന്നെത്തിയ അഗ്നിരക്ഷസേനയും ചേർന്ന് തീയണച്ചു. വാഹനം എത്തിക്കാൻ സൗകര്യപ്രദമായ സ്ഥലമല്ലാത്തതിനാൽ തീപിടുത്തം പെട്ടെന്ന് നിയന്ത്രിക്കാനും പറ്റിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

