ജില്ലയിൽ നൽകിയ കോവിഡ് വാക്സിൻ 45.34 ലക്ഷം ഡോസ്
text_fieldsപാലക്കാട്: ജില്ലയില്‍ ഇതുവരെ ആകെ 45,34,801 ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകള്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ഇതോടെ 83.5 ശതമാനം പേര്‍ ഇരുഡോസ് വാക്സിനുകളും സ്വീകരിച്ചു. 8.4 ശതമാനം പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിൻ ലഭ്യമായി. 18 വയസ്സിന് മുകളിലുള്ളവരില്‍ 83.2 ശതമാനം (1424054) പേര്‍ക്കും രണ്ടാം ഡോസ് വാക്സിനും 24140 പേര്‍ക്ക് മൂന്നാം ഡോസും ലഭ്യമായതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഒന്ന്, രണ്ട്, മൂന്ന് ഡോസ് വാക്സിനുകള്‍ സ്വീകരിച്ചവരില്‍ 38,69,419 പേര്‍ കോവിഷില്‍ഡും 57,5264 പേര്‍ കോവാക്സിനും, 2864 പേര്‍ സ്പുട്നിക് വിയും 87132 പേര്‍ കോര്‍ബോവാക്‌സിനും 122 പേര്‍ കോവോവാക്‌സിനുമാണ് സ്വീകരിച്ചത്. ഇതില്‍ 48097 മുന്നണി പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 45563 പേര്‍ രണ്ടാം ഡോസും 18095 പേര്‍ മൂന്നാം ഡോസും ഉള്‍പ്പെടും. ഇതുകൂടാതെ 34677 ആരോഗ്യ പ്രവര്‍ത്തകര്‍ ഒന്നാം ഡോസും 32029 പേര്‍ രണ്ടാം ഡോസും 16576 പേര്‍ മൂന്നാം ഡോസും ഉള്‍പ്പെടും.
12-14 വരെ പ്രായപരിധിയിലുള്ളരില്‍ 57639 പേര്‍ ഒന്നാം ഡോസും 29568 രണ്ടാം ഡോസും കുത്തിവെപ്പ് സ്വീകരിച്ചു. 15-17 വരെ പ്രായപരിധിയിലുള്ളരില്‍ 118327 പേര്‍ ഒന്നാം ഡോസും 87122 പേര്‍ ഒന്ന്, രണ്ട് ഡോസുകളും സ്വീകരിച്ചു. 18-59 വരെ പ്രായ പരിധിയിലുള്ള 1711320 പേരാണ് ജില്ലയിലുള്ളത്.
ഇതില്‍ 96 ശതമാനം (1634901), പേര്‍ ഒന്നാം ഡോസും 83.2 ശതമാനം (1424054) പേര്‍ ഒന്ന്, രണ്ട് ഡോസുകളും 24140 പേര്‍ മൂന്നാം സ്വീകരിച്ചു. 60ന് മുകളില്‍ പ്രായമുള്ള 102 ശതമാനം (439904) പേര്‍ ഒന്നാം ഡോസും 93.4 ശതമാനം (402716) പേര്‍ ഒന്ന്, രണ്ട് ഡോസുകളും 28.2 ശതമാനം (121393) പേര്‍ മൂന്നാം ഡോസും വാക്‌സിനുകള്‍ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

