Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവൈദ്യുത അപകടം ജില്ലയിൽ...

വൈദ്യുത അപകടം ജില്ലയിൽ ആറു വർഷത്തിനിടെ 45 മരണം

text_fields
bookmark_border
വൈദ്യുത അപകടം ജില്ലയിൽ ആറു വർഷത്തിനിടെ 45 മരണം
cancel

പാ​ല​ക്കാ​ട്: വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും പൊ​ട്ടി വീ​ണും വൈ​ദ്യു​താ​ഘാ​ത​മേ​റ്റും ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ നി​ത്യ​സം​ഭ​വ​മാ​കു​ന്ന സ​മ​യ​മാ​ണ് മ​ഴ​ക്കാ​ലം. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ജീ​വ​ഹാ​നി വ​രെ സം​ഭ​വി​ക്കാം. ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​റേ​റ്റി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ആ​റ് സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​നി​ടെ 45 പേ​ർ​ക്കാ​ണ് പ​ല​വി​ധ വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ൾ കാ​ര​ണം ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 22 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ അ​പ​ക​ട മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത് -11 എ​ണ്ണം. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം ഇ​തു​വ​രെ നാ​ല് മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചു. പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ലൈ​നു​ക​ളി​ലോ ഉ​പ​ക​ര​ണ​ങ്ങ​ളി​ലോ അ​ബ​ദ്ധ​ത്തി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 16 മൃ​ഗ​ങ്ങ​ളും ഇ​ക്കാ​ല​യ​ള​വി​ൽ വൈ​ദ്യു​ത അ​പ​ക​ട​ങ്ങ​ളി​ൽ പെ​ട്ട് ച​ത്തു.

അ​ശ്ര​ദ്ധ​യും സു​ര​ക്ഷാ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​തു​മാ​ണ് മി​ക്ക അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണം. മ​ഴ​ക്കാ​ല​ത്ത് വൈ​ദ്യു​തി ലൈ​നു​ക​ള്‍ക്ക് സ​മീ​പം ലോ​ഹ​നി​ര്‍മി​ത​മാ​യ ഏ​ണി, തോ​ട്ടി, ഇ​രു​മ്പ് പൈ​പ്പ് തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഗു​രു​ത​ര അ​പ​ക​ട​ങ്ങ​ള്‍ക്ക് ഇ​ട​യാ​ക്കും. വീ​ടു​ക​ളു​ടെ​യും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, പെ​യി​ന്റി​ങ്, തേ​ങ്ങ​യി​ട​ല്‍, മ​ര​ങ്ങ​ള്‍ വെ​ട്ട​ല്‍, പ​ര​സ്യ​ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, മേ​ല്‍ക്കൂ​ര വൃ​ത്തി​യാ​ക്ക​ല്‍ തു​ട​ങ്ങി​യ ജോ​ലി​ക​ള്‍ക്കി​ടെ​യാ​ണ് അ​പ​ക​ട​സാ​ധ്യ​ത ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്. ലോ​ഹ ഏ​ണി​യോ തോ​ട്ടി​യോ വൈ​ദ്യു​തി​ലൈ​നി​ല്‍ ത​ട്ടു​ക​യോ അ​തി​ന് വ​ള​രെ അ​ടു​ത്തെ​ത്തു​ക​യോ ചെ​യ്താ​ലോ വൈ​ദ്യു​താ​ഘാ​ത​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. മു​ള​കൊ​ണ്ടു​ള്ള ഏ​ണി​യോ തോ​ട്ടി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മാ​ണെ​ന്ന ധാ​ര​ണ തെ​റ്റാ​ണെ​ന്നും വൈ​ദ്യു​തി വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. മ​ഴ​യോ ഈ​ര്‍പ്പ​മോ ഉ​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മു​ള​യി​ലൂ​ടെ പോ​ലും വൈ​ദ്യു​തി പ്ര​വ​ഹി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ളും വൈ​ദ്യു​തി​ലൈ​നു​ക​ള്‍ക്ക് സ​മീ​പം ഉ​പ​യോ​ഗി​ക്ക​രു​ത്.

പാ​ല​ക്കാ​ട് ഉ​ള്‍പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ല്‍ കാ​ര്‍ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍ക്കും തേ​ങ്ങ​യി​ട​ലി​നും മ​രം​മു​റി​ക്ക​ലി​നും വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ക്കു​മാ​യി ഏ​ണി​യും തോ​ട്ടി​യും വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ജാ​ഗ്ര​ത അ​നി​വാ​ര്യ​മാ​ണ്. പ്ര​ത്യേ​കി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​ഴ്ന്ന ഉ​യ​ര​ത്തി​ല്‍ ക​ട​ന്നു​പോ​കു​ന്ന വൈ​ദ്യു​തി ലൈ​നു​ക​ള്‍ക്ക് സ​മീ​പം ജോ​ലി ചെ​യ്യു​മ്പോ​ള്‍ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്ക​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ മു​ന്‍കൂ​ട്ടി വൈ​ദ്യു​തി വ​കു​പ്പി​ന്റെ സ​ഹാ​യം തേ​ട​ണം. അ​ന​ധി​കൃ​ത വൈ​ദ്യു​ത വേ​ലി​ക​ളി​ൽ ത​ട്ടി​യും അ​പ​ക​ട​ങ്ങ​ളും മ​ര​ണ​ങ്ങ​ളും സം​ഭ​വി​ക്കാ​റു​ണ്ട്. 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ പ​ത്ത് പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Electrical AccidentsElectrical safetyPalakkadpower lines
News Summary - 45 deaths in electrical accidents in the district in six years
Next Story