ഭാരതപ്പുഴയോരത്ത് നിന്ന് 425 ലിറ്റർ വാഷ് പിടികൂടി
text_fieldsമങ്കര ഞാവളിൻകടവ് ഭാരതപ്പുഴയോരത്ത് നടന്ന റെയ്ഡിൽ എക്സൈസ് പിടിച്ചെടുത്ത വാഷും ഉപകരണങ്ങളും
മങ്കര: പറളി എക്സൈസ് റേഞ്ച് നടത്തിയ റെയ്ഡിൽ മങ്കര ഞാവിളിൽ കടവ് ഭാരതപ്പുഴയോരത്ത് വാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ സൂക്ഷിച്ചിരുന്ന 425 ലിറ്റർ വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു.
രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ കേസെടുത്തു.
പറളി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ആർ. അിജിത്ത്, സീനിയർ പ്രിവൻറിവ് ഓഫിസർ എൻ. പ്രേമാനന്ദകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം. സജീഷ്, എ.കെ. അരുൺകുമാർ, വനിത സിവിൽ എക്സൈസ് ഓഫിസർ കെ.ടി. റഷീദ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

