Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാവൽഭടനായി 31 വർഷം;...

കാവൽഭടനായി 31 വർഷം; ക്യാപ്റ്റൻ കെ. സുബ്രഹ്മണ്യന് അഭിമാനിക്കാനേറെ

text_fields
bookmark_border
കാവൽഭടനായി 31 വർഷം; ക്യാപ്റ്റൻ   കെ. സുബ്രഹ്മണ്യന് അഭിമാനിക്കാനേറെ
cancel
camera_alt

ക്യാ​പ്റ്റ​ൻ കെ. ​സു​ബ്ര​ഹ്മ​ണ്യ​ന്‍

കൂ​റ്റ​നാ​ട്: ഇ​ന്ന് 80-ാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ക്കു​മ്പോ​ൾ, മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ രാ​ജ്യ​ത്തി​ന്റെ കാ​വ​ൽ​ക്കാ​ര​നാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച ചാ​ലി​ശേ​രി ക​ട​വാ​ര​ത്ത് വീ​ട്ടി​ൽ ക്യാ​പ്റ്റ​ൻ കെ. ​സു​ബ്ര​ഹ്മ​ണ്യ​ന് ഇ​ത് അ​ഭി​മാ​ന​ത്തി​ന്റെ മ​റ്റൊ​രു നി​മി​ഷം. 88-ാം വ​യ​സ്സി​ലും സൈ​നി​ക സേ​വ​ന​കാ​ല​ത്തെ ഓ​ർ​മ​ക​ളും മെ​ഡ​ലു​ക​ളും ബ​ഹു​മ​തി​ക​ളും നെ​ഞ്ചോ​ട് ചേ​ർ​ക്കു​ന്ന ഇ​ദ്ദേ​ഹം രാ​ജ്യ​ത്തി​ന്റെ നി​ർ​ണാ​യ​ക സൈ​നി​ക ഘ​ട്ട​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യ വ്യ​ക്തി​യാ​ണ്. 1961-62 ലെ ​ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷ​കാ​ല​ത്തും 1965, 1971 വ​ർ​ഷ​ങ്ങ​ളി​ലെ ഇ​ന്ത്യ-​പാ​ക് യു​ദ്ധ​കാ​ല​ത്തും സേ​വ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. 1959 ലാ​ണ് സൈ​ന്യ​ത്തി​ൽ ചേ​ർ​ന്ന​ത്.

വ​യ​ർ​ലെ​സ് ഓ​പ​റേ​റ്റ​റാ​യി സൈ​നി​ക​ജീ​വി​തം ആ​രം​ഭി​ച്ച ഇ​ദ്ദേ​ഹം നാ​ഗാ​ലാ​ൻ​ഡ്, മ​ണി​പ്പൂ​ർ, ക​ൽ​ക്ക​ട്ട, അ​മൃ​ത്‌​സ​ർ, ജ​ല​ന്ധ​ർ, ഗോ​വ തു​ട​ങ്ങി​യ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു. 31 വ​ർ​ഷ​ത്തെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ശേ​ഷം ജ​ബ​ൽ​പൂ​രി​ൽ നി​ന്ന് 1989 ൽ ​ക്യാ​പ്റ്റ​നാ​യി വി​ര​മി​ച്ചു. ചാ​ലി​ശേ​രി എ​സ്.​എ​സ്.​യു.​പി സ്കൂ​ളി​ൽ എ​ട്ടാം ക്ലാ​സ് വ​രെ പ​ഠി​ച്ച സു​ബ്ര​ഹ്മ​ണ്യ​ന്റെ ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം ചാ​ത്ത​നൂ​രി​ലാ​യി​രു​ന്നു. മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ൾ നാ​ഗാ​ലാ​ൻ​ഡി​ലേ​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​യു​ന്നു.

കൃ​ത്യ​മാ​യ താ​മ​സ​സൗ​ക​ര്യ​ങ്ങ​ളോ ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്ന അ​ക്കാ​ല​ത്ത് പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു സേ​വ​നം. വാ​ർ​ത്താ​വി​നി​മ​യ​ത്തി​നാ​യി ലൈ​ൻ ക​മ്മ്യൂ​ണി​ക്കേ​ഷ​ന് പ​ക​രം വ​യ​ർ​ലെ​സ് സം​വി​ധാ​ന​മാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. പ്ര​ത്യേ​ക വാ​ഹ​ന​ങ്ങ​ളി​ൽ ഘ​ടി​പ്പി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു സ​ന്ദേ​ശ​ങ്ങ​ൾ കൈ​മാ​റി​യ​ത്. വി​ര​മി​ച്ച ശേ​ഷ​വും പൊ​തു​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന സു​ബ്ര​ഹ്മ​ണ്യ​ൻ പ​ത്ത് വ​ർ​ഷ​ത്തോ​ളം ചാ​ലി​ശേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു. മി​ക​ച്ച ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ ഇ​ദ്ദേ​ഹം തൃ​ത്താ​ല ബ്ലോ​ക്ക് എ​ക്സ് സ​ർ​വീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റാ​ണ്. പ​രേ​ത​യാ​യ വി​ശാ​ല​ക്ഷ്മി​യാ​ണ് സ​ഹ​ധ​ർ​മ്മി​ണി. പ​രേ​ത​നാ​യ ഹ​രീ​ഷ്‌​കു​മാ​ർ, ബി​ന്ദു, അ​ധ്യാ​പി​ക സി​ന്ധു എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. മ​രു​മ​ക്ക​ൾ: പ്ര​ജി​ഷ, വി​നോ​ദ്, മ​നോ​ജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakakdK. Subramanian
News Summary - 31 years as a sentinel; Captain K. Subramanian has much to be proud of
Next Story