Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2020 8:05 PM GMT Updated On
date_range 5 July 2020 8:05 PM GMT26 പേര്‍ക്ക് കൂടി കോവിഡ്
text_fieldsbookmark_border
മലപ്പുറം: ജില്ലയില്‍ 26 പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. രണ്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ സ്ഥിരീകരിച്ചത്. ഒരാള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും 23 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും എത്തിയവരാണെന്ന് ജില്ല കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. ഇവരില്‍ ഒരാള്‍ എറണാകുളം ജില്ലയിലും നാല് പേര് കണ്ണൂര്‍ ജില്ലയിലും ശേഷിക്കുന്നവര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ജൂണ്‍ 27ന് രോഗബാധ സ്ഥിരീകരിച്ച മൊറയൂര്‍ സ്വദേശിനിയുമായി ബന്ധമുള്ള മൊറയൂര്‍ സ്വദേശി (18), ജൂണ്‍ 27ന് രോഗബാധിതനായ എടക്കര പാലേമാട് സ്വദേശിയുമായി അടുത്തിടപഴകിയ പാലേമാട് സ്വദേശി (45) എന്നിവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് ജൂണ്‍ 28ന് എത്തിയ വട്ടംകുളം മാണൂര്‍ സ്വദേശിക്കാണ് ഇതര സംസ്ഥാനത്തു നിന്ന് തിരിച്ചെത്തിയ ശേഷം രോഗബാധയുണ്ടായത്. മസ്കത്തില് നിന്ന് കൊച്ചിവഴിയെത്തിയ പൊന്നാനി ഈശ്വരമംഗലം നെയ്തല്ലൂര്‍ സ്വദേശി (46), അബൂദബിയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ തലക്കാട് പുല്ലൂര്‍ സ്വദേശി (28), ഷാര്‍ജയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (29), അബൂദബിയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി (45), ദോഹയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ എടക്കര പാലേമാട് സ്വദേശി (31), ജിദ്ദയില്‍നിന്ന് കൊച്ചി വഴിയെത്തിയ മലപ്പുറം പാണക്കാട് കുന്നുമ്മല്‍ സ്വദേശി (62), ദമ്മാമില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പള്ളിക്കല്‍ ബസാര്‍ സ്വദേശി (51), ദുബൈയില്‍നിന്ന് കരിപ്പൂര്‍ എത്തിയ മൂര്‍ക്കനാട് കൊളത്തൂര്‍ സ്വദേശി (48), ദോഹയില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ചമ്രവട്ടം അത്താണിപ്പടി സ്വദേശി (51), ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പോത്തുകല്ല് പാതാര്‍ സ്വദേശി (30), ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കോഡൂര്‍ മുണ്ടക്കോട് സ്വദേശി (52), റിയാദില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പൊന്മുണ്ടം സ്വദേശിനി (30), റിയാദില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ കൂട്ടിലങ്ങാടി പാറമ്മല്‍ സ്വദേശി (38), റിയാദില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ താനാളൂര്‍ മീനടത്തൂര്‍ സ്വദേശി (31), ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാണ്ടിക്കാട് ഒലിപ്പുഴ സ്വദേശി (43), ഷാര്‍ജയില്‍നിന്ന് കൊച്ചി വഴിയെത്തിയ ഇരിമ്പിളിയം വലിയകുന്ന് സ്വദേശി (26), ജിദ്ദയില്‍നിന്ന് കരിപ്പൂര്‍ വഴി എത്തിയ പുഴക്കാട്ടിരി സ്വദേശി (26), സൗദിയില്‍ നിന്നെത്തിയ മലപ്പുറം മേല്‍മുറി സ്വദേശിനി ആറുവയസ്സുകാരി എന്നിവരാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തി രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. മസ്കത്തില്‍നിന്ന് കൊച്ചി വഴിയെത്തിയ താനാളൂര്‍ സ്വദേശി (63) എറണാകുളം ജില്ലയിലും ജിദ്ദയില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ അമരമ്പലം പൂക്കോട്ടുംപാടം സ്വദേശി (28), പുഴക്കാട്ടിരി രാമപുരം സ്വദേശി (35), ദമ്മാമില്‍ നിന്ന് കണ്ണൂര്‍ വഴിയെത്തിയ വെട്ടത്തൂര്‍ തേലക്കാട് സ്വദേശി (27), കുറുവ വറ്റലൂര്‍ കരിഞ്ചാപ്പാടി സ്വദേശി (50) എന്നിവര്‍ കണ്ണൂര്‍ ജില്ലയിലും ചികിത്സയിലുണ്ട്. ദമ്മാമില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി (35), ദോഹയില്‍നിന്ന് കരിപ്പൂര്‍ വഴിയെത്തിയ പാലക്കാട് വല്ലപ്പുഴ സ്വദേശി (25) എന്നിവരും രോഗബാധ സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story