
ഓണത്തിന് അതിർത്തി കടന്നെത്തിയത് 25.10 ലക്ഷം ലിറ്റർ പാൽ; മായം കലർന്നവ സുലഭം
text_fieldsപാലക്കാട്: ഓണത്തിനോടനുബന്ധിച്ച് ആഗസ്റ്റ് 16 മുതൽ തിരുവോണ ദിവസം വരെ അന്തർ സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തിയത് 25.10 ലക്ഷം ലിറ്റർ പാൽ. കഴിഞ്ഞ തവണത്തെക്കാൾ 30 ശതമാനം കുറവാണിത്. വാളയാർ, മീനാക്ഷിപുരം എന്നിവിടങ്ങളിലെ ലാബിലെ ഗുണമേന്മ പരിശോധന നടത്തിയ ശേഷമാണ് പാൽ കേരളത്തിലേക്ക് കടത്തിവിട്ടത്.
പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലേക്കാണ് പാൽ എത്തിയത്. മീനാക്ഷിപുരത്ത് നടത്തിയ പരിശോധനയിൽ മായം കലർന്ന 10,500 ലിറ്റർ പാൽ കണ്ടെത്തി. വിപണയിൽനിന്ന് ശേഖരിച്ച ഒരു ബ്രാൻഡിന് നിശ്ചിത ഗുണനിലവാരം ഉണ്ടായിരുന്നില്ല.
ഇവയുടെ സാമ്പിളും റിപ്പോർട്ടും തുടർനടപടികൾക്കായി ഭക്ഷ്യസുരക്ഷ വകുപ്പിന് കൈമാറി. ഒരു ബ്രാൻഡിൽ മായം കണ്ടെത്തിയതിനാൽ നടപടിയെടുത്തതായി ക്വാളിറ്റി കൺട്രോൾ ഓഫിസർ പറഞ്ഞു.