Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right2309 പേര്‍ക്ക് കോവിഡ്,...

2309 പേര്‍ക്ക് കോവിഡ്, 2229 പേർ‍ക്ക് രോഗമുക്തി

text_fields
bookmark_border
പാലക്കാട്: ജില്ലയില്‍ ബുധനാഴ്​ച 2309 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായ 1616 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 681 പേർ, 10 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന്​ വന്ന രണ്ടുപേർ എന്നിവർ ഉൾപ്പെടും. 2229 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. 12,205 പേരെയാണ്​ പരിശോധിച്ചത്. 18.91 ശതമാനമാണ് രോഗ സ്​ഥിരീകരണ നിരക്ക്​. ------------------------------------------------ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന പാലക്കാട്​: ജില്ലയിൽ വ്യാഴാഴ്​ച ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിശോധന. പരിശോധന കേന്ദ്രങ്ങൾ 1. കണ്ണമ്പ്ര -പ്രാഥമികാരോഗ്യ കേന്ദ്രം 2. ആലത്തൂർ -വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ 3. പള്ളിപ്പുറം -സി.ഇ.യു.പി സ്കൂൾ, പഴയങ്ങാടി 4. തിരുമിറ്റക്കോട് -എ.യു.പി.എസ് എഴുമങ്ങാട് 5. കോങ്ങാട് -ജി.യു.പി.എസ് കോങ്ങാട് 6. പൂക്കോട്ടുകാവ് -ഹയർ സെക്കൻഡറി സ്കൂൾ, മുന്നൂർക്കോട് (രാവിലെ 9.30 മുതൽ ഉച്ചക്ക് 12 വരെ), വാഴൂർ മദ്​റസ (ഉച്ചക്ക് ഒന്ന്​ മുതൽ വൈകീട്ട് 4.30 വരെ) 7. ചളവറ -കെ.വി.യു.പി.എസ് കയിലിയാട് (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരുമണി വരെ), ചളവറ ഹൈസ്കൂൾ (ഉച്ചക്ക് രണ്ട്​ മുതൽ വൈകീട്ട് 4.30 വരെ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story