കൊപ്പത്ത് ലോറിയിൽനിന്ന് പിടിച്ചെടുത്തത് 188 ചാക്ക് പുകയില ഉൽപന്നങ്ങൾ
text_fields1) കൊപ്പത്ത് പൊലീസ് പിടിച്ചെടുത്ത ലഹരി ഉൽപന്നങ്ങൾ,2) അലി അഷർ
പട്ടാമ്പി: കൊപ്പത്ത് ലോറിയിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. ലോറി ഡ്രൈവർ മണ്ണാർക്കാട് പള്ളിക്കുന്ന് ചോലക്കൽ അലി അഷറിനെ (35) കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെ കൊപ്പം പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ കൊപ്പം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്നാണ് പിടികൂടിയത്.
വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള സാധനങ്ങളുടെ മറവിൽ കടത്തുകയായിരുന്ന 188 ചാക്കുകളിൽ സൂക്ഷിച്ച 50480 പാക്കറ്റ് ലഹരി ഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്. നിരോധിത പുകയില ഉൽപന്നങ്ങൾ ബംഗളൂരുവിൽനിന്ന് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.
കൊപ്പം, പട്ടാമ്പി, കൂറ്റനാട്, ചാലിശ്ശേരി, തൃത്താല തുടങ്ങിയ മേഖലകളിൽ ചില്ലറ വ്യാപാരം ലക്ഷ്യമിട്ടാണ് ഇവ എത്തിച്ചതെന്ന് കരുതുന്നു. കൊപ്പം ഗവ. ഹൈസ്കൂൾ ജങ്ഷനിൽ തന്നെ ലഹരി വസ്തുക്കൾ കടത്തിയ ഒരു കാറും പൊലീസ് പിടിച്ചു. കാറിലുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

