Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2021 5:28 AM IST Updated On
date_range 15 Aug 2021 5:28 AM IST1836 പേര്‍ക്ക് കോവിഡ്, 1608 പേർക്ക് രോഗമുക്തി
text_fieldsbookmark_border
പാലക്കാട്: ജില്ലയില്‍ ശനിയാഴ്ച 1836 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1280 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 538 പേർ, 15 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തുനിന്ന് വന്ന മൂന്നുപേർ എന്നിവർ ഉൾപ്പെടും. 1608 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. 18.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന പാലക്കാട്: ജില്ലയിൽ ഞായറാഴ്ച ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെയാണ് പരിശോധന. പരിശോധന കേന്ദ്രങ്ങൾ: 1. അനങ്ങനടി -പനമണ്ണ നൂർ മഹൽ ഹാൾ 2. പുതുശ്ശേരി-കുടുംബാരോഗ്യ കേന്ദ്രം 3. ആലത്തൂർ -വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ 4. കൊല്ലേങ്കാട് -കുടുംബാരോഗ്യ കേന്ദ്രം 5. ശ്രീകൃഷ്ണപുരം- ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം 6. നാഗലശ്ശേരി -ഷഹല ഓഡിറ്റോറിയം പെരിങ്ങോട് 7. പുതുക്കോട് -എൻ.യു.പി സ്കൂൾ മണപ്പാടം (രാവിലെ 9.30 മുതൽ ഉച്ചക്ക് ഒന്നു വരെ), ഗവ. ആയുർവേദ ഡിസ്പെൻസറി തെരുവ് (ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് 4.30 വരെ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story