170 ലിറ്റർ വാഷ് പിടികൂടി
text_fieldsഒറ്റപ്പാലം പൊലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ചെറുമുണ്ടശ്ശേരിയിൽനിന്ന് പിടികൂടിയ വാഷ്
ഒറ്റപ്പാലം: ഓണവിപണി ലക്ഷ്യമിട്ട് ചാരായം വറ്റുന്നതിനായി സൂക്ഷിച്ച 170 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പൊലീസ് പിടികൂടി. അമ്പലപ്പാറയിലെ ചെറുമുണ്ടശ്ശേരി മരുതുംപാറ തോടിന് സമീപം നടത്തിയ പരിശോധനയിലാണ് കുറ്റിക്കാടുകളിൽ ഒളിപ്പിച്ച നിലയിൽ വാഷ് കണ്ടെത്തിയത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രണ്ടിടങ്ങളിലായി ഒമ്പതുവീതം കുടങ്ങളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. വാഷും വാറ്റുപകരണങ്ങളും നശിപ്പിച്ചു. ഓണത്തിന് വാറ്റി ചാരായം വിൽക്കാൻ തയാറാക്കിവെച്ച വാഷാണിതെന്ന് പൊലീസ് പറഞ്ഞു.
ഒറ്റപ്പാലം എ.എസ്.പി യോഗേഷ് മാന്ദയ്യയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐ കെ.ജെ. പ്രവീൺ, എ.എസ്.ഐ കെ.യു. മൈസൽ ഹക്കീം, എസ്.സി.പി.ഒ കെ. ജയരാജൻ, സി.പി.ഒ സി. പ്രജോഷ് എന്നിവർ പങ്കെടുത്തു.

