ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ 15 വർഷം കഠിനതടവും 1.50 ലക്ഷം പിഴയും
text_fieldsപാലക്കാട്: മയക്കുമരുന്ന് കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 1.50 ലക്ഷം രൂപ പിഴയും വിധിച്ചു. ഒന്നാം പ്രതി തമിഴ്നാട് ദിണ്ടിക്കൽ കൊത്തപിള്ളി റെഡ്ഢിയാർചത്രം സുരേഷിനെയാണ് (59) പാലക്കാട് തേർഡ് അഡീഷനൽ സെഷൻസ് കോടതി (എഫ്.ടി.സി.ഐ) ജഡ്ജ് കെ.പി. തങ്കച്ചൻ ശിക്ഷിച്ചത്.
2022 സെപ്തംബർ 16ന് വൈകീട്ട് 6.15 നാണ് സംഭവം. 2.75 കോടി രൂപ വില മതിക്കുന്ന 2.720 കിലോഗ്രാം ഹാഷിഷ് ഓയിലാണ് ഒന്നും രണ്ടും പ്രതികൾ വിൽപനക്കായി തമിഴ്നാട്ടിൽനിന്ന് കടത്തിയത്. കൊല്ലങ്കോട് ഇൻസ്പെക്ടറായിരുന്ന എ. വിപിൻദാസും സംഘവുമാണ് പിടികൂടിയത്. രണ്ടാം പ്രതി ഗോവിന്ദാപുരം അംബേദ്കർ കോളനി മംഗലത്ത്കാട് വീട്ടിൽ മാഹിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക്ക് പ്രോസിക്യൂട്ടർ എസ്. സിദ്ധാർഥൻ ഹാജരായി. എസ്.സി.പി.ഒ സുഭാഷ് പി.ജെ നടപടികൾ അകോപിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

