അലനല്ലൂർ കൂമഞ്ചിറ റോഡിന് ഒന്നര കോടി
text_fieldsഅലനല്ലൂർ കൂമഞ്ചിറ-പെരിമ്പടാരി കമ്പനിപ്പടി റോഡ്
അലനല്ലൂർ: കൂമഞ്ചിറ-പെരിമ്പടാരി കമ്പനിപടി റോഡിന് സംസ്ഥാന സർക്കാർ ഫണ്ട് ഒന്നര കോടി രൂപ വകയിരുത്തിയതായി അഡ്വ: എൻ. ഷംസുദ്ദീൻ എം.എൽ.എ അറിയിച്ചു. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് പലയിടങ്ങളിൽ പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിരുന്നു. തിരുവിഴാംകുന്നിൽനിന്ന് അലനല്ലൂരിലേക്കുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. അലനല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ, ഗ്രാമപഞ്ചായത്ത് ഓഫിസ്, ആശുപത്രി, വില്ലേജ് ഓഫിസ്, ബാങ്ക് തുടങ്ങിയയിടങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്ക് സഞ്ചരിക്കാനുള്ള ഏക റോഡാണിത്. ടെൻഡർ നടപടികൾ പൂർത്തിയായാൽ വേനലോടെ ടാറിങ് ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

