Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅട്ടപ്പാടിയിൽ...

അട്ടപ്പാടിയിൽ സ്കൂളിലേക്ക്​ വാഹനം കാത്ത്​ 1400 വിദ്യാർഥികൾ

text_fields
bookmark_border
school bus
cancel

അ​ഗ​ളി: കോ​വി​ഡ് കാ​ല​ത്തി​നു ശേ​ഷം സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ അ​ട്ട​പ്പാ​ടി​യി​ലെ വി​ദൂ​ര ഊ​രു​ക​ളി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ൽ എ​ത്താ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം.

ഗോ​ത്ര വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ത​ട​യാ​നാ​യി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ഗോ​ത്ര സാ​ര​ഥി പ​ദ്ധ​തി താ​ളം തെ​റ്റി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. 1400ഒാ​ളം ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​ദ്ധ​തി മു​ട​ങ്ങി​യ​തു മൂ​ലം സ്കൂ​ളു​ക​ളി​ൽ എ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ന്ന​ത്.

ഗ​താ​ഗ​ത സൗ​ക​ര്യ​മി​ല്ലാ​ത്ത ഊ​രു​ക​ളി​ൽ നി​ന്ന്​ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ളു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് കോ​വി​ഡ് കാ​ല​ത്തി​െൻറ തീ​വ്ര വ്യാ​പ​ന​ത്തി​നു ശേ​ഷം സ്കൂ​ൾ തു​റ​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഇ​ല്ലാ​താ​യ​ത്. മു​മ്പ്​ അ​ട്ട​പ്പാ​ടി​യി​ൽ ഐ.​ടി.​ഡി.​പി വ​ഴി ന​ട​ത്തി​യി​രു​ന്ന പ​ദ്ധ​തി സ​ർ​ക്കാ​ർ അ​ടു​ത്തി​ടെ പ​ഞ്ചാ​യ​ത്തു​ക​ളെ ഏ​ൽ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് കി​ട്ടി​യി​ട്ടി​ല്ല എ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത മൂ​ലം നി​ല​വി​ൽ അ​ട്ട​പ്പാ​ടി​യി​ലെ 30 ശ​ത​മാ​നം ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് പ​ഠ​നം വ​ഴി​മു​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attappadischool bus
News Summary - 1400 students waiting for school vehicle in Attappadi
Next Story