നിപ; ജില്ലയിൽ 13പേർ നിരീക്ഷണത്തിൽ
text_fieldsപാലക്കാട്: നിപ ബാധയുമായി ബന്ധപ്പെട്ട് പാലക്കാട് ഗവ. മെഡിക്കൽ കോളജിൽ ഐസൊലേഷനിലുള്ളത് 13 പേർ. ജില്ലയിലാകെ 420 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്.
ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ ഒരാളെ സമ്പര്ക്കപ്പട്ടികയില്നിന്നും ഒഴിവാക്കി. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ 93 വീടുകളിൽ ശനിയാഴ്ച പനി സർവേ നടത്തി. ജില്ല മാനസികാരോഗ്യ വിഭാഗം 45 പേർക്ക് ടെലഫോണിലൂടെ കൗൺസലിങ് നൽകി.
നിപ രോഗബാധ പ്രദേശത്ത് ശനിയാഴ്ച മൃഗങ്ങൾക്കിടയിൽ അസ്വാഭാവിക മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കുമരംപുത്തൂർ ഭാഗത്തുനിന്ന് 10 നായ്ക്കളുടെ രക്തസാമ്പിളുകൾ ശേഖരിച്ചതായും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
കണ്ടെയ്ൻമെന്റ് സോണുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും പുറത്തുകടക്കലും ഒഴിവാക്കാൻ പൊലീസ് ഡ്രോൺ ഉപയോഗിച്ചുകൊണ്ട് കർശനമായി നിരീക്ഷിക്കുകയും പരിശോധന തുടരുകയും ചെയ്യുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചശേഷം ആകെ 2081 കുടുംബങ്ങൾക്ക് റേഷൻ വിതരണം നേരിട്ട് നൽകി. കൺട്രോൾ സെല്ലിലേക്ക് നിപ രോഗ വ്യാപനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച 33 കോളുകൾ വന്നു. നിപ കൺട്രോൾ റൂമിൽ വിളിച്ച് വിദഗ്ധ ഉപദേശം തേടിയ ശേഷമേ നിപ പരിശോധനക്കായി മെഡിക്കൽ കോളജിൽ എത്താൻ പാടുള്ളുവെന്ന് ജില്ല മെഡിക്കൽ ഓഫിസർ നിർദേശിച്ചു.
നിപ കൺട്രോൾ റൂം നമ്പർ (24x7): 0491 2504002, കൗൺസലിങ് സേവനങ്ങൾക്ക്: 7510905080.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

