Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:19 AM IST Updated On
date_range 22 Aug 2022 12:19 AM IST1.2 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
കൊടുവായൂർ: വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപന നടത്തുന്ന യുവാവ് പൊലീസിന്‍റെ പിടിയിലായി. പുതുനഗരം പിലത്തൂർമേട് ആനമല ഹൗസ് ഷമീറിനെയാണ് (22) പുതുനഗരം ഇൻസ്പെക്ടർ എ. ദീപകുമാറും സംഘവും പിടികൂടിയത്. സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയായ ഷമീറിനെ കൊടുവായൂർ നെച്ചൂരിൽ വെച്ചാണ് 1.2 കിലോ ഗ്രാം കഞ്ചാവുമായി പിടികൂടിയത്. സംഘത്തിൽ എസ്.ഐ കെ. ദിവാകരൻ, എ.എസ്.ഐമാരായ എം. വിജയകുമാർ, രാജൻ, എസ്.സി.പി.ഒമാരായ സി. സുകുമാരൻ, എം. മണികണ്ഠൻ, വി. രാമൻ, ആർ. അനിൽകുമാർ, സി.പി.ഒമാരായ ലിധീഷ്, സുരേഷ്, ജി. സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് ഷമീറിനെ പിടികൂടിയത്. പുതുനഗരം പൊലീസ് സ്റ്റേഷനിൽ മൂന്നും ചിറ്റൂർ എക്സൈസിൽ ഒന്നും ഇയാൾക്കെതിരെ കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ട് കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. PEW - KLGD കഞ്ചാവുമായി പിടിയിലായ ഷെമീർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
