112 കുപ്പി തമിഴ്നാട് മദ്യം പിടികൂടി
text_fieldsആഷിഫ്
കുഴൽമന്ദം: കാറിൽ കടത്തുകയായിരുന്ന തമിഴ്നാട് മദ്യം എക്സൈസ് പിടികൂടി. പല്ലഞ്ചാത്തനൂർ സ്വദേശി ആഷിഫ് (21) ആണ് എക്സൈസിെൻറ പിടിയിലായത്. കോവിഡ് വ്യാപനത്തെ തുടർന്ന് മദ്യശാലകളും ബാറുകളും അടഞ്ഞു കിടക്കുന്നതിനാൽ തമിഴ്നാടിൽ നിന്നും വൻ തോതിൽ മദ്യം ഊടുവഴികളിലൂടെ കേരളത്തിലേക്ക് ഒഴുകാൻ സാധ്യതയുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു. കുഴൽമന്ദം എക്സൈസ് ഇൻസ്പെക്ടർ ജി. സന്തോഷ്കുമാറും സംഘവും നടത്തിയ വാഹനപരിശോധനയിൽ നിർത്താതെപോയ മാരുതി സ്വിഫ്റ്റ് കാർ അതിസാഹസികമായി പിന്തുടർന്ന് പിടികൂടുകയായിന്നു. കാറിെൻറ പിൻ സീറ്റിനടിയിലും ഡിക്കിയിലുമാണ് മദ്യം ഒളിപ്പിച്ചിരുന്നത്.
കുറഞ്ഞ വിലക്ക് തമിഴ്നാട്ടിൽ നിന്നും വാങ്ങുന്ന മദ്യം മൂന്നിരട്ടി വിലക്കാണ് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുന്നതെന്ന് പ്രതി എക്സൈസിനോട് പറഞ്ഞു.
മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ജില്ലയുടെ പല ഭാഗങ്ങളിലും മദ്യം സൂക്ഷിച്ചുെവച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ടെന്നും വരുംദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്നും എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.
പ്രിവൻറിവ് ഓഫിസർ എം.ബി. രാജേഷ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ കെ. അബ്ദുൽ കലാം, വി. ശ്യാംജി, സിവിൽ എക്സൈസ് ഓഫിസർമാരായ എ. ഹംസ, വി. ശിവകുമാർ, കെ. ആനന്ദ്, കെ. രമേശ്, എസ്. അഹമ്മദ് സുധീർ, എൻ. രേണുക ദേവി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

