പാലക്കാട്: മലമ്പുഴ ഉള്‍പ്പെടെ 10 ഐ.ടി.ഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണന്. മലമ്പുഴ ഗവ. ഐ.ടി.ഐയുടെ കെട്ടിട നിർമാണോദ്ഘാടനം ഓണ്‍ലൈന്‍ വഴി നിർവഹിക്കുകയായിരുന്നു അദ്ദേഹം. മലമ്പുഴ, ധനുവച്ചപുരം, കൊയിലാണ്ടി, ചന്ദനത്തോപ്പ്, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍, കട്ടപ്പന, ചാലക്കുടി, കണ്ണൂര്‍, കയ്യൂർ ഐ.ടി.ഐകളാണ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക.
കിഫ്ബി ധനസഹായത്തോടെയാണ് മലമ്പുഴ ഐ.ടി.ഐ നവീകരിക്കുന്നത്. ആദ്യഘട്ടം 12.79 കോടിയുടെ പ്രവൃത്തികള്‍ക്കാണ് തുടക്കം കുറിച്ചത്.
ഡിജിറ്റല്‍ ക്ലാസ് മുറികള്‍, ആധുനിക രീതിയിലുള്ള വര്‍ക്ക്ഷോപ്പ്, ഹോസ്റ്റല്‍, ലൈബ്രറി, സെമിനാര്‍ ഹാള്‍, കളിസ്ഥലം, ഓഡിറ്റോറിയം, ഗ്രീന്‍ കാമ്പസ് എന്നിവ സജ്ജമാകും. മലമ്പുഴ എം.എല്‍.എ വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായി.