Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2022 12:44 AM IST Updated On
date_range 4 Aug 2022 12:44 AM IST10 സെന്റിൽ വിളഞ്ഞത് നൂറുമേനി ജൈവപച്ചക്കറി
text_fieldsbookmark_border
Must(പടം കൊടുക്കണം വെളിച്ചം പദ്ധതി തരാമെന്നേറ്റിട്ടുണ്ട്) അഭിനന്ദനവുമായി പഞ്ചായത്തും കൃഷിഭവനും മങ്കര: മങ്കരയിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഒരുകൂട്ടം വയോജനങ്ങളുടെ കൂട്ടായ്മയിൽ കൃഷിചെയ്ത പച്ചക്കറിത്തോട്ടത്തിൽ വിളഞ്ഞതാകട്ടെ നൂറുമേനി പച്ചക്കറികൾ. മങ്കര 12 വാർഡിൽ പൊതുപ്രവർത്തകയായ ലീല ബാലകൃഷ്ണന്റെ 10 സെന്റിലാണ് ജൈവപച്ചക്കറി കൃഷി തയാറാക്കിയത്. പയർ, വെണ്ട, വഴുതന, മത്തൻ, കുമ്പളം, പാവക്ക, മുളക്, കൊത്തമര തുടങ്ങിയ പച്ചക്കറിയാണ് കൃഷിചെയ്തത്. പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും സഹകരണത്തോടെയാണ് മാതൃക പച്ചക്കറിത്തോട്ടം ഒരുക്കിയത്. സിറ്റിസൺ ഫോറം ജില്ല ഉപാധ്യക്ഷകൂടിയായ ലീല ബാലകൃഷ്ണന്റെ നേതൃത്വത്തിൽ ഇരുപതോളം വയോജനങ്ങളും കൃഷിയിൽ പങ്കാളിയായി. വിളവെടുപ്പുത്സവം പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ലീല ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം ജിത്തു, പഞ്ചായത്ത് അംഗം കെ.ബി. വിനോദ്, കൃഷി ഓഫിസർ സ്മിത സാമുവൽ, കൃഷി അസിസ്റ്റന്റ് ടി. കൃഷ്ണപ്രസാദ്, ലീല ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വിളഞ്ഞ പച്ചക്കറികൾ എല്ലാവർക്കും സൗജന്യമായി നൽകുമെന്ന് ലീല ബാലകൃഷ്ണൻ പറഞ്ഞു. മാതൃക കൃഷിത്തോട്ടത്തിന് നേതൃത്വം വഹിച്ച ലീല ബാലകൃഷ്ണനെ പഞ്ചായത്ത് പ്രസിഡന്റും കൃഷി ഓഫിസറും അഭിനന്ദിച്ചു. മികച്ച പച്ചക്കറിക്കർഷകയായ ലീല ബാലകൃഷ്ണനെ പഞ്ചായത്തും കൃഷിഭവനും ആദരിക്കാനുള്ള തയാറെടുപ്പിലാണ്. ചങ്ങാതിക്കൂട്ടം ഭാരവാഹികളും പങ്കെടുത്തു. ചിത്രം PEW PTPL 1 മങ്കരയിൽ ലീല ബാലകൃഷ്ണന്‍റെ 10 സെന്റിൽ വിളഞ്ഞ പച്ചക്കറി വിളവെടുപ്പുത്സവം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എൻ. ഗോകുൽദാസ് ലീലക്ക് നൽകി നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
